സ്റ്റഡി ഇന്‍ ഇന്ത്യ : ലോകനിലവാരത്തില്‍ ഇന്ത്യയില്‍ തന്നെ പഠിക്കാം ; ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലകരമായ മാറ്റം പ്രഖ്യാപിച്ച് ബഡ്ജറ്റ്

ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റം പ്രഖ്യാപിച്ച് 2019 ബഡ്ജറ്റ്. ഉന്നത വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പഠന രംഗത്തും, ഗവേഷണ മേഖലയിലും പരിഷ്‌കരണം.

രാജ്യത്തെ വിദ്യാഭ്യസ മേഖല ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ബഡ്ജറ്റ് അവതരണത്തിനിടെ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീവ്രശ്രമങ്ങളുടെ ഫലമായി രണ്ട് ഐഐടികളും ഐഐഎസ് സി ബംഗളൂരു എന്നീ സ്ഥാപനങ്ങള്‍ ഇന്ന് ലോക നിലവാരത്തിലെത്തിയതായും മന്ത്രി പറഞ്ഞു.

ഗവേഷണ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ഇതിനായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആഗോള ഗവേഷകരുടെ സഹായം ലഭ്യമാക്കും. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്തുന്നതിനായി 400 കോടി അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: