ബഡ്ജറ്റിലെ വിവിധ പദ്ധതികള്‍: സ്ത്രീ ശാക്തീകരണത്തിനും, തൊഴിലിനും മുന്‍തൂക്കം…

രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടോടെ വൈദ്യുതി ബന്ധം വേണ്ടെന്ന് പറയുന്നവരൊഴികെയുള്ള എല്ലാ വീടുികളിലേക്ക് സര്‍ക്കാര്‍ വൈദ്യുതിയെത്തിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വ്യോമയാനം, ഇന്‍ഷൂറന്‍സ് മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗം പറയുന്നു. നിലവില്‍ ഏവിയേഷന്‍ മേഖലയില്‍ 49% ആണ് വിദേശനിക്ഷേപം. എയര്‍ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ പ്രഖ്യാപനം.

രാജ്യത്തെ അധ്യാപന മികവ് വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ നല്‍കും. ഇതിനായി ഗ്യാന്‍ എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവു മികച്ച 200 സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഒന്നുപോലും ഇന്ത്യന്‍ സ്ഥാപനങ്ങളായിരുന്നില്ല. ഇപ്പോള്‍ മൂന്ന് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പട്ടികയിലുണ്ട്.

രാജ്യത്തേക്ക് വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍ക്ക് തങ്ങള്‍ തുടക്കമിടുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിനായി നാരീ ടു നാരായണി പദ്ധതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 400 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ വിവിധ തൊഴില്‍ നിയമങ്ങളെ ഉടച്ചു വാര്‍ക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. നാല് മേഖലകളായി വിഭാഗീകരിച്ച് അവയ്ക്ക് നിയമങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുക.

ക്രിത്രിമബുദ്ധി, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ യുവാക്കള്‍ക്ക് പ്രത്യേക വൈദഗ്ധ്യം വര്‍ധന പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: