കര്‍ണാടകയില്‍ കടപുഴകി കോണ്‍ഗ്രസ്


ബെംഗളൂരു : കര്‍ണാടകയില്‍ തകര്‍ച്ച നേരിട്ട് കോണ്‍ഗ്രസ്സ് സഖ്യം. ശിവാജി നഗര്‍ എം.എല്‍.എ റോഷന്‍ ബെയ്ഗ് കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതോടെ കര്‍ണാടക നിയമസഭയില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാരുടെ എണ്ണം 15 ആയി. ഇതില്‍ 11 പേര്‍ കോണ്‍ഗ്രസ്സുകാരാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനെ ബഫൂണ്‍ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് സ്പെന്‍ഷനില്‍ ആയിരുന്ന എം.എല്‍.എ ആണ് എപ്പോള്‍ രാജിവെച്ചിരിക്കുന്നത്.

രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരെ അതി ശക്തമായി നേരിടാനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തീരുമാനം.ഇവരെ അയോഗ്യരാക്കണം എന്നും ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാനുള്ള നിയമനടപടികളും കോണ്‍ഗ്രസ് ഉടന്‍ ആരംഭിക്കും.15 എംഎല്‍എമാര്‍ രാജി നല്‍കിയ സാഹചര്യത്തില്‍ 105 സീറ്റുകളുള്ള ബിജെപി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഇനി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടകയില്‍ കാണാന്‍ കഴിയുന്നത്.

റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേരുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. താന്‍ മുംബൈയ്ക്കോ ദില്ലിയ്ക്കോ പോകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പോവുകയാണ് എന്നായിരുന്നു രാജിക്കത്ത് നല്‍കിയതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ കേരളത്തില്‍ മോദി സ്തുതി നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ അബ്ദുല്ല കുട്ടി ബിജെപി യിലേക്ക് ചേക്കേറിയതുപോലെ റോഷനും ബിജെപി യില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.

കര്‍ണാടകയില്‍ റോഷനും, കാസര്‍ഗോഡ് അബ്ദുള്ളക്കുട്ടിയും ബിജെപി യുടെ ന്യുനപക്ഷ വോട്ടുകള്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ബിജെപി കരുതുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെ അബ്ദുല്ല കുട്ടി മാഗ്ലൂരിലേക്ക് താമസം മാറ്റിയതും ഈ ലക്ഷ്യത്തിനാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: