വൈറ്റ് ഹൗസും വെള്ളപ്പൊക്ക ഭീഷണിയില്‍

വാഷിംഗ്ടണ്‍ : യു.എസ് ന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. തലസ്ഥാന നഗരമായ വാഷിങ്ടണിലും മഴ ശക്തമായി തുടരുകയാണ്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റില്‍ മാധ്യമ പ്രവര്‍ത്തര്‍ക്കായി ഒരുക്കിയിട്ടുള്ള മേഖലയിലാണ് വെള്ളം കയറിത്തുടങ്ങിയിട്ടുള്ളത്.

തിങ്കളാഴ്ച മഴ കനത്തതോടെയാണ് തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴ ബാധിച്ചു. പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അടുത്ത രണ്ടു ദിവസങ്ങളിലും മഴയ്ക്ക് സാധ്യതപ്രവചിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: