കേരളത്തില്‍ ഐ എസ് ആക്രമണം നടക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : റയില്‍വേ സ്റ്റേഷനുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധന ആരംഭിച്ചു

പാലക്കാട് : കേരളത്തിലും തമിഴ്‌നാട്ടിലും ഐ.എസ് ഭീകരാക്രമണം നടന്നേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി പോലീസ്. തെക്കന്‍ സംസ്ഥാങ്ങളിലെ റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റോപ് എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കി. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ് , റെയില്‍വേ പൊലീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ സംയുക്ത പരിശോധന നടത്തിവരികയാണ്.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിനു ശേഷം കേരളത്തിലും, തമിഴ്‌നാട്ടിലും ഭീകരാക്രമണം അവര്‍ത്തിക്കപെടാമെന്ന് ദേശീയ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌ഫോടനവസ്തുക്കളുമായി ഭീകരര്‍ കേരളത്തിലോ, തമിഴ്‌നാട്ടിലോ ഉണ്ടാകാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പരിശോധന ശക്തമാകുന്നത്. കര- നാവിക -വ്യോമമാര്‍ഗത്തില്‍ എത്തുന്ന പാര്‍സലുകളും ഇപ്പോള്‍ നിരീക്ഷിച്ചുവരികയാണ്.

Share this news

Leave a Reply

%d bloggers like this: