അന്തരീക്ഷത്തില്‍ നിന്നും കുടിവെള്ളം നിര്‍മിക്കാം ; ചെന്നൈ നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ചെന്നൈ ഐ.ഐ.ടി യിലെ ഗവേഷകര്‍

ചെന്നൈ : കഠിനമായ ശുദ്ധജല ക്ഷാമം നേരിടുന്ന ചെന്നൈയില്‍ പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കുകയാണ് ചെന്നൈ ഐ.ഐ.ടി ഗവേഷക വിദ്യാര്‍ഥികള്‍. അന്തരീക്ഷത്തിലെ നീരാവിയില്‍ നിന്നും കുടിവെള്ളം നിര്‍മിക്കാന്‍ കഴിയുന്ന ടെക്‌നോളോജിയാണ് ഇവര്‍ യാഥാര്‍ഥ്യമാക്കുന്നത്. ഇതിനായി വായുജല്‍ എന്ന പേരില്‍ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ചെന്നൈ ഐ.ഐ.ടി യില്‍ ദിവസേന 100 ലിറ്റര്‍ വെള്ളമുണ്ടാക്കുന്ന പ്ലാന്റും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

അന്തരീക്ഷത്തില്‍ നീരാവിയുടെ അംശം കൂടുതലുള്ള ചെന്നൈ പോലെയൊരു നഗരത്തില്‍ ഇത് ലളിതമാണെന്നും എന്നാല്‍ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാന്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം നീരിക്ഷിച്ച് വരികയാണെന്നും ഗവേഷകര്‍ പറയുന്നു. നാനോ, മൈക്രോ എഞ്ചിനീയറീങ്ങ് തുടങ്ങിയ സാങ്കേതികതകളുപയോഗിച്ച് അന്തരീക്ഷ നീരാവിയുടെ സ്വേദനം സാദ്ധ്യമാക്കുകയാണ് ഈ സാങ്കേതികവിദ്യയുടെ ധര്‍മം.

ഇലകളിലും മരുഭൂമിയില്‍ ജീവിക്കുന്ന ചെടികളിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ വളരെയധികം വൈദ്യുതി ഈ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടേ ഏറ്റവും വലിയ ദോഷം.സൗരോര്‍ജ്ജമുപയോഗിച്ച് ഈ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗവേഷകര്‍. ചെന്നൈ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന രമേഷ് കുമാര്‍, പ്രദീപ് ടി, അങ്കിത് എന്നീ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍.

Share this news

Leave a Reply

%d bloggers like this: