നോര്‍ത്ത് ഡബ്ലിനില്‍ വെള്ളം നിലച്ചു

ഡബ്ലിന്‍ : പ്രധാന ജലവിതരണ സംവിധാനത്തില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ വടക്കന്‍ ഡബ്ലിനില്‍ ജല ദൗര്‍ലഭ്യം തുടരുന്നു. ചിലയിടങ്ങളില്‍ കുറഞ്ഞ തോതില്‍ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും ഇത് എപ്പോള്‍ വേണമെങ്കിലും നിലച്ചേക്കും. ഡ്രം കോണ്‍ട്ര റോഡിലുള്ള മെയിന്‍ വാട്ടര്‍ ലൈനില്‍ ഇന്ന് രാവിലെയായിരുന്നു പൈപ് ലൈന്‍ പൊട്ടിയത്.

അറ്റകുറ്റ പണികള്‍ നടന്നുവരികയാണ്. വടക്കന്‍ ഡബ്ലിനിലെ ഡ്രം കോണ്‍ട്ര, ഫെയര്‍ വ്യൂ, ക്ലോണ്‍ ടര്‍ഫ്, റാഹിനി, വൈറ്റെള്‍, ആര്‍ട്ടന്‍, സബ്ര, ഗ്ലാസ്നോവിന്‍ തുടങ്ങിയ മേഖലകളിലാണ് ജലക്ഷാമം രൂക്ഷമായി തുടരുന്നത്. പൈപ്പ് ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: