ഇന്ത്യയുടെ യശ്ശസ് വാനിലുയര്‍ത്തി ചന്ദ്രയാന്‍ കുതിച്ചു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ഉച്ചയ്ക്ക് 2.43 ന് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രയാന്‍ 2 മായി ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റ് കുതിച്ചുയര്‍ന്നു. സാങ്കേതിക തകരാറുമുലം കഴിഞ്ഞ 15ാം തിയ്യതിയില്‍ നിന്നും മാറ്റിവച്ച് വിക്ഷേപണമാണ് എല്ലാ തകരാറുകളും പരിഹരിച്ച് കൊണ്ട് വിക്ഷേപിച്ചത്.

ശാസ്ത്രജ്ഞര്‍ക്കും പ്രമുഖര്‍ക്കും പുറമെ 7500-ഓളം പേര്‍ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ എത്തിയിരുന്നു. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികകളടെ വന്‍ സംഘം എത്തിയിട്ടുണ്ട്. നേരിയ മഴ രാവിലെ മുതല്‍ തുടരുന്നുണ്ടെങ്കിലും അതു വിക്ഷേപണത്തെ ബാധിക്കില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

ജൂലൈ 15ന്പുലര്‍ച്ചെ 2 മണിയോടെയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. അതിനാല്‍ത്തന്നെ അന്ന് തിരക്കും കുറവായിരുന്നു. 3877 കിലോയാണ് ചന്ദ്രയാന്‍ 2 പേടകത്തിന്റെ പൂര്‍ണഭാരം. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക് 3 M1 ആണ് വിപക്ഷേപണത്തിന് ഉപയോഗിച്ചത്.

Share this news

Leave a Reply

%d bloggers like this: