ഗോള്‍വേയിള്‍ GICC – CUP ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി

ഗോള്‍വേ: അയര്‍ലണ്ടിലെ പത്ത് പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ ഗോള്‍വേയിലെ ഫുട്‌ബോള്‍ മാമാങ്കത്തിള്‍ ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ് സഡന്‍ ഡെത്തിലൂടെ ഗോള്‍വേ ഗാലക്‌സി എഫ് സി യെ മറികടന്നു പ്രഥമ GICC കപ്പ് കരസ്ഥമാക്കി. മികവുറ്റ സംഘാടനത്താലും, ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് ആയര്‍ലണ്ടിന്റെ ഔദ്യോഗിക റഫറീമാരാലും നിയന്ത്രിക്കപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. പത്തു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഐറീഷ് ബ്ലാസ്റ്റേഴ്സ് ഓള്‍ സ്റ്റാര്‍സ്, റിപ്പബ്ലിക്ക് ഓഫ് കോര്‍ക്ക് എഫ് സി, ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ് എഫ് സി, ഗോള്‍വേ ഗാലക്‌സി എഫ് സി എന്നീ ടീമുകള്‍ സെമി ഫൈനലിള്‍ ഏറ്റുമുട്ടി.

ഫൈനലിള്‍ ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ് ടീമും, ഗോള്‍വേ ഗാലക്‌സി എഫ് സി യും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത
സമനിലയിള്‍ അവസാനിച്ചതിന് ശേഷം ആവേശകരമായ പെനാള്‍റ്റി ഷൂട്ട് ഔട്ടിലേയ്ക് മത്സരം നീണ്ടു. വീണ്ടും സമനിലയിലായ മത്സരത്തില്‍ സഡന്‍ ഡത്തിലൂടെ ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ് വിജയികളായി. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ ആയി ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ്ന്റെ ലെസ് ലീ അഗസ്റ്റിന്‍ തിരഞ്ഞെടുക്കപെട്ടപ്പോള്‍ ടോപ് സ്‌കോറെര്‍ അവാര്‍ഡ് ടിവൈന്‍സ് വിനുവും, പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് ജിത് റെജ് വിയും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഗോള്‍വേ സിറ്റി കൗണ്‍സിലര്‍ മാര്‍ട്ടീന ഓ കോണര്‍ സമ്മാനിച്ചപ്പോള്‍ റണ്ണേഴ്സ് അപ്പ് ട്രോഫിയും മെഡലുകളും GICC പ്രസിഡന്റ് ജോസഫ് തോമസ് സമ്മാനിച്ചു. വ്യക്തിഗത സമ്മാനങ്ങള്‍ ശ്രീ ജോണ്‍ മംഗലം വിതരണം ചെയ്തു. ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറള്‍ കമ്മ്യൂണിറ്റിക്കു വേണ്ടി സെക്രട്ടറി റോബിന്‍ ജോസ്, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, പ്രോത്സാഹിപ്പിച്ചവര്‍ക്കും, ചീഫ് ഗസ്റ്റ് മാര്‍ട്ടീന ഓ കോണര്‍, സ്‌പോന്‍സര്‍മാരായ കറി ആന്‍ഡ് സ്പൈസ്, റോയള്‍ കാറ്ററേഴ്‌സ് എന്നിവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: