ഐ.ഒ.സി, ഒ.ഐ.സി.സി അയര്‍ലന്‍ഡ് ഭവന പദ്ധതി താക്കോല്‍ ദാനം രമേശ് ചെന്നിത്തല നിര്‍വഹിക്കും

ഡബ്ലിന്‍ : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനര്‍ജനിയിലും ഉള്‍പ്പെടുത്തി മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയതും ഐ.ഒ.സി -ഒ.ഐ.സി.സി അയര്‍ലാന്‍ഡ് നിര്‍മ്മിക്കുന്ന ഭവനത്തിന്റെ താക്കോല്‍ ദാനം ജൂലൈ 27ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

വി.ഡി സതീശന്‍ എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന പറവൂരിലെ മാച്ചാം തുരുത്തില്‍ ആയിരിക്കും പരിപാടി നടക്കുകയെന്ന് ഐ.ഒ.സി -ഒ.ഐ.സി.സി പ്രസിഡണ്ട് എം.എം ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, വൈസ് പ്രസിഡണ്ട് പി.എം ജോര്‍ജ് കുട്ടി, ഐ.ഒ.സി ജനറല്‍ സെക്രട്ടറി റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രകാശ് മാത്യു എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് ടി.ജെ വിനോദ്, ഐ.ഒ.സി പ്രസിഡണ്ട് എം.എം ലിങ്ക് വിന്‍സ്റ്റാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ഒ.ഐ.സി.സി അയര്‍ലന്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്

   എം.എം ലിങ്ക് വിന്‍സ്റ്റാര്‍-    9746863324 , 00353851667794 
  
   സാന്‍ജോ മുളവരിക്കല്‍-  00353831919038 

വാര്‍ത്ത : റോണി കുരിശിങ്കല്‍ പറമ്പില്‍

Share this news

Leave a Reply

%d bloggers like this: