കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

തൃശ്ശൂര്‍ : കവിയും, വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാളത്തിലെ മികച്ച സാഹിത്യകാരന്‍മാരില്‍ ഒരാളായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം തൃശ്ശൂരില്‍ കുടുംബസമേതം താമസിച്ച് വരികയായരുന്നു.

കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 നായിരുന്നു ആറ്റൂരിന്റെ ജനനം. സാഹിത്യ അക്കാദമി ജനറല്‍ കണ്‍സിലില്‍ അംഗം. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് മെമ്പര്‍ എന്നീനിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ലാണ് ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കവിത, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം1, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം2 എന്നിവയാണ് പ്രധാന കവിതകള്‍.

Share this news

Leave a Reply

%d bloggers like this: