കൂറുമാറിയ എം.എല്‍.എ മാര്‍ക്ക് പണി നല്‍കി കര്‍ണാടക സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടില്‍ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ചതിന്റെ പേരില്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ 13 എംഎല്‍എമാരെ കൂടി അയോഗ്യരാക്കി. നാളെ നിയമസഭയില്‍ ബിഎസ് യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ഇന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. 11പേര്‍ കോണ്‍ഗ്രസിന്റേയും മൂന്ന് പേര്‍ ജെഡിഎസിന്റേയും എംഎല്‍എമാരായിരുന്നു. ഇതോടെ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് 17 എം.എല്‍.എ മാര്‍ കര്‍ണാടകയില്‍ അയോഗ്യരായി.

ഇവര്‍ക്ക് നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്ന 2023 വരെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. രാജി വച്ച് രക്ഷപ്പെട്ടുപോകാമെന്ന് വിമത എംഎല്‍എമാര്‍ വിചാരിക്കേണ്ട എന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. എംഎല്‍എമാരുടെ രാജിയും അയോഗ്യതയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വിമത എംഎല്‍എമാരെ ഒഴിവാക്കിയാലും ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഒരു നേരിയ ഭൂരിപക്ഷം മാത്രം. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്. അതേസമയം നാളെ രാവിലെ വിശ്വാസ വോട്ട് നേടിയ ശേഷം ധനകാര്യ ബില്‍ പാസാക്കി, പിന്നെ സ്പീക്കര്‍ക്കെതിരായ നീക്കം തുടങ്ങാം എന്നാണ് ബിജെപിയുടെ ആലോചന.

Share this news

Leave a Reply

%d bloggers like this: