ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകള്‍; മുള്ളറിനെ വെച്ച് തന്നെ പേടിപ്പിക്കേണ്ടെന്ന് ട്രംപിന്റെ മറുപടി

വാഷിംഗ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണത്തില്‍
സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ വിചാരണയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണ്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ ശക്തമാക്കി. എന്നാല്‍ വിചാരണ വേളയിലെ മുള്ളറുടെ പ്രകടനത്തോളം മോശമായ മറ്റൊന്നും ഇതുവരെ കണ്ടിട്ടില്ല എന്നാണ് ട്രംപ് അതേകുറിച്ച് പറഞ്ഞത്. ‘മുള്ളറുടെ കയ്യില്‍ ഒരു വസ്തുതയുമില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല!’ എന്നാണ് ട്രംപ് ഇതേ കുറിച്ച് പറഞ്ഞത്.

അതേസമയം മുള്ളര്‍ ബുധനാഴ്ച ഹൌസ് ഓഫ്‌സ് ജുഡീഷ്യറി, ഇന്റലിജന്‍സ് കമ്മിറ്റികള്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, റഷ്യയും ട്രംപും തമ്മിലുള്ള ബന്ധങ്ങള്‍, പ്രസിഡന്റ് അന്വേഷണം തടസപ്പെടുത്താനുള്ള സാധ്യത വ്യക്തമാക്കുന്ന സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ധാരാളം കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 448 പേജുള്ള തന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തിനപ്പുറം വേറൊരു വാക്കും പറഞ്ഞതുമില്ല. ട്രംപും മോസ്‌കോയും തമ്മിലുള്ള ഗൂഢാലോചനക്ക് യാതൊരു തെളിവും കണ്ടെത്താന്‍ മുള്ളര്‍ക്ക് കഴിഞ്ഞിട്ടില്ല.

Share this news

Leave a Reply

%d bloggers like this: