അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ ഇ സിഗരറ്റ് ഉള്‍പ്പെടെ പുകയില അടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കം. നിര്‍ദിഷ്ട പ്രായപരിധിയിലുള്ള കുട്ടികള്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാലും ഇവര്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ഇ സിഗരറ്റ് ഉപയോഗം അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് എല്ലാ പുകയില ഉത്പന്നങ്ങള്‍ക്കും നിയമം ബാധകമാക്കിയത്.

ഈ വര്‍ഷം സെപ്റ്റംബറോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കടകള്‍ക്ക് പ്രത്യേക ലൈസന്‍സും എടുക്കേണ്ടി വരും. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ പ്രതിവര്‍ഷം നിക്കോട്ടിന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്തിലൂടെ 6000 മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. സ്‌കൂള്‍ കാലഘട്ടം മുതല്‍ കുട്ടികള്‍ക്കിടയില്‍ പുകവലി ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാനും ഈ നിയമ നിര്‍മ്മാണത്തിലൂടെസാധിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: