ഇന്ത്യന്‍ അംബാസിഡറോടൊപ്പം ഒരു സായാഹ്നം

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ അംബാസിഡര്‍ തന്റെ രാജ്യത്തിലെ പൗരന്‍മാരുടെ സുഖവിവരങ്ങളന്വേഷിച്ച് വാട്ടര്‍ഫോര്‍ഡില്‍ എത്തി. ബഹുമാനപ്പെട്ട ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സന്ദീപ് കുമാര്‍
ഡബ്ലിനില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ തിനുശേഷം ആദ്യമായി ആണ് വാട്ടര്‍ഫോര്‍ഡില്‍ എത്തുന്നത്.

വാട്ടര്‍ഫോര്‍ഡിലെ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളായ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, തമിള്‍ സംഘം , തമിള്‍ ഫ്രണ്ട്‌സ് വാട്ടര്‍ഫോര്‍ഡ്, മറ്റു ഇതര സംസ്ഥാനത്തില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. തികച്ചും ഔദ്യോഗിക പരിവേഷങ്ങള്‍ ഒന്നുമില്ലാതെ തങ്ങളില്‍ ഒരുവനായി ശ്രീ സന്ദീപ് കുമാര്‍ ഈ പ്രവാസ ലോകത്തെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇന്ത്യന്‍ എംബസിയുടെ സേവനങ്ങളെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും വളരെ ശ്രദ്ധാപൂര്‍വ്വം അദ്ദേഹം കേട്ടു, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു ഉള്ള കാലതാമസം തീര്‍ച്ചയായും പരിശോധിക്കും എന്ന് ഉറപ്പുനല്‍കി. ഡബ്ലിനില്‍ മാത്രം കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരുന്ന ഇന്റര്‍നാഷണല്‍ യോഗ ഡേ പോലുള്ള ആഘോഷങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വാട്ടര്‍ഫോര്‍ഡിലും നടത്തുവാനായി ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു.

അയര്‍ലണ്ടും ഇന്ത്യയുമായുള്ള വ്യാവസായിക സംരംഭങ്ങള്‍ക്ക് പ്രൊപ്പോസലുമായി വരികയാണെങ്കില്‍ അതിനുള്ള എല്ലാ സഹായവും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നു അദ്ദേഹം വാഗ്ദാനം നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ഉള്ള എല്ലാ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളും ഒരുമിച്ച് ഒത്തൊരുമയോടെ കൂടി വരുന്നതിനുള്ള വേദികള്‍ നമ്മള്‍ കണ്ടെത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബുധനാഴ്ച വാട്ടര്‍ഫോര്‍ഡ് ന്യൂടൗണ്‍ പാരിഷ് ഹാളില്‍ വൈകുന്നേരം 7 മണിക്ക് തുടങ്ങിയ യോഗം ഏകദേശം 9 മണിയോടുകൂടി പര്യവസാനിച്ചു. വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു ശ്രീ ബോബി ഐപ്പ് സ്വാഗതവും, ശ്രീ അനൂപ് ജോണ്‍ നന്ദിയും രേഖപ്പെടുത്തി.

പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡിനെ പ്രതിനിധീകരിച്ച് ശ്രീ ഷാജി ജേക്കബ് ആശംസയും, ശ്രീ പ്രസാദ് പ്രോസ്താതിയോസ് ബൊക്കെയുംനല്‍കി ആദരിച്ചു. വാട്ടര്‍ഫോര്‍ഡ് തമിള്‍ ഫ്രണ്ട്‌സ് പ്രതിനിധിയും ആശംസ അറിയിച്ചു. കൂടാതെ തമിള്‍ സംഘത്തിനു വേണ്ടി ശ്രീ സെന്തില്‍ കുമാര്‍ രാമസ്വാമി ആശംസ അറിയിച്ചു.

(വാര്‍ത്ത: ഷാജി പി ജോണ്‍ പന്തളം.)

Share this news

Leave a Reply

%d bloggers like this: