‘പുല്ലാങ്കുഴല്‍ നാദമായ്’ മെഗാ ഷോ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഡബ്ലിന്‍: സെപ്തംബര്‍ 21 ന് അയര്‍ലണ്ടില്‍ അരങ്ങേറുന്ന കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന ‘പുല്ലാങ്കുഴല്‍ നാദമായ്’ എന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും നോര്‍ത്ത് ഡബ്ലിന്‍ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനുമായ റെജി പി.വി സ്വോഡ്‌സിന് ആദ്യ ടിക്കറ്റ് നല്‍കി wmc പ്രസിഡന്റ് ബിജോയ് ടിക്കറ്റ് വില്‍പന ഉത്ഘാടനം ചെയ്തു. .

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 21 ന് താല സയന്റോളജി ഹാളില്‍ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാന്‍ രാജേഷ് ചേര്‍ത്തലയും അടക്കം 12 ല്‍ പരം കലാകാരന്മാര്‍ അരങ്ങേറുന്ന മെഗാ ഷോ ‘പുല്ലാങ്കുഴല്‍ നാദമായ് ‘ അരങ്ങേറുന്നത്. ലോകത്താകമാനമുള്ള മലയാളികള്‍ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയാണ്.

സെപ്തംബര്‍ 21 ന് താലയില്‍ നടക്കുന്ന മെഗാ ഇവന്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കുടുംബം ഒന്നാകെ മെഗാഷോയില്‍ പങ്കെടുക്കുവാനും വൈവിധ്യമാര്‍ന്ന കലാവിരുന്ന് ആസ്വദിക്കുവാനും ഉതകുന്ന വിധത്തില്‍ മിതമായ നിരക്കിലാണ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
കിംഗ് കുമാര്‍ 0872365378
സജേഷ് 0833715000
ബിജോയ് 0876135856
ജോര്‍ഡി 0862647183

Share this news

Leave a Reply

%d bloggers like this: