അയര്‍ലണ്ടിലെ പൊതുകടം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്: ഓരോ ഐറിഷ്‌കാരനും 42,500 യൂറോ കടക്കാരന്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പൊതുകടം വീണ്ടും 5 ബില്യണ്‍ യൂറോ വര്‍ധിച്ച് മൊത്തം 206 ബില്യണ്‍ യൂറോയിലെത്തി. മുന്‍പുണ്ടായ ആഗോള മാന്ദ്യത്തിന്റെ നാല് മടങ്ങ് കൂടുതലാണ് നിലവിലെ കടബാധ്യത. ദേശീയ ട്രഷറി മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടിന്റെ പൊതു കടം 201ബില്യണ്‍ യൂറോ ആയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് 5 ബില്യണ്‍ യൂറോ കൂടി അധിക ബാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്

അയര്‍ലണ്ടില്‍ മറ്റൊരു മാന്ദ്യം കൂടി നൂറു ശതമാനം ഉറപ്പാണെന്ന് ദേശീയ ട്രഷറി മാനേജ്മെന്റ്‌റ് തന്നെയാണ് വ്യക്തമാക്കിയിരുന്നത്. വരും വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്കിലും കുറവ് അംഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. കടബാധ്യത ഒഴിവാക്കാന്‍ ധനകാര്യവകുപ്പ് വന്‍തോതിലുള്ള നടപടികള്‍ തന്നെ സ്വീകരിക്കേണ്ടി വരും. ബ്രെക്‌സിറ്റ് കൂടി കരാര്‍ ആകാതെ പിരിയേണ്ടി വന്നാല്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക മേഖലയ്ക്ക് കോട്ടം തട്ടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

കൂടുതല്‍ കരുതലോടെ ഇടപെട്ട് സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവന്നാല്‍ മാത്രമേ രാജ്യത്തിന് മേലുള്ള പ്രതിസന്ധി മാറ്റിയെടുക്കാന്‍ കഴിയുകയുള്ളു എന്നാണ് ട്രഷറി മാനേജ്‌മെന്റിന്റെ നിര്‍ദേശം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ധനകാര്യവകുപ്പ് മറ്റു വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അറിയിച്ചു. ഇതോടെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകളും വെട്ടിച്ചുരുക്കിയേക്കും.

Share this news

Leave a Reply

%d bloggers like this: