നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ക്ക് ക്വിസ് മത്സരത്തോടെ ഇന്ന് തുടക്കമാകും.

നീനാ: (കൗണ്ടി ടിപ്പററി) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓഗസ്‌റ് 12ന് വൈകിട്ട് നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍വച്ച് നടക്കുന്ന ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ റഗ്ബി ഗ്രൗണ്ടില്‍ വച്ച് ‘Annual sports day & Family meet 2019’നടക്കും. അന്നേദിവസം വടംവലി, ക്രിക്കറ്റ്, ഫുട്‌ബോള്‍, ചാക്കിലോട്ടം തുടങ്ങി അനേകം മത്സരങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് സെപ്റ്റംബര്‍ 14 ന് നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് കേരളത്തനിമയാര്‍ന്ന രീതിയിലുള്ള ഓണാഘോഷങ്ങളും, കലാപരിപാടികളും,ഓണസദ്യയും നടക്കും.

നീനാ കൈരളിയുടെ 2018-’19 വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Share this news

Leave a Reply

%d bloggers like this: