വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന കുട്ടികള്‍ക്ക് ഐറിഷ് ഭാഷ പഠനത്തില്‍ ഇളവ് പ്രഖ്യാപിച്ചു

ഡബ്ലിന്‍ : അയര്‍ലന്‍ഡ് സ്‌കൂളുകളില്‍ ഐറിഷ് ഭാഷ പഠിക്കണമെന്ന നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ ഇളവ് അനുസരിച്ച് 12 വയസ്സുവരെ അയര്‍ലണ്ടില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഐറിഷ് നിര്‍ബന്ധിത പഠന വിഷയം ആയിരിക്കില്ല.

ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കും ഐറിഷ് നിര്‍ബന്ധിത പഠന വിഷയം ആയിരിക്കില്ല. വിദേശരാജ്യങ്ങളില്‍ നിന്നും പ്രൈമറി പഠനം കഴിഞ്ഞ് അയര്‍ലണ്ടില്‍ എത്തുന്ന 11 വയസ്സുവരെ ഉള്ള കുട്ടികള്‍ക്കായിരുന്നു നേരെത്തെ ഈ ഇളവ് അനുവദിച്ചിരുന്നതാണ്. പുതുക്കിയ നിയമം അനുസരിച്ച് പ്രായപരിധി12 വയസ്സാക്കി ഉയര്‍ത്തി. വൈകല്യങ്ങള്‍ ഉള്ള കുട്ടികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നേരിട്ട് തന്നെ ഈ നിയമം നടപ്പാക്കാനും അനുമതി ഉണ്ടായിരിക്കും.

Share this news

Leave a Reply

%d bloggers like this: