വിക്രം സാരാഭായിക്ക് നൂറാം പിറന്നാള്‍ ആദരം; ഡൂഡില്‍ ആക്കി ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന വിക്രം സാരാഭായിക്ക് ആദരമൊരുക്കി ഗൂഗിള്‍ ഇന്ത്യ. സാരാഭായിയുടെ 100ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ആണ് ഗൂഗിള്‍ ഡൂഡിള്‍ ഒരുക്കിയത്. ഐ.എസ.ആര്‍.ഓ യുടെ പിറവിയ്ക്ക് തന്നെ കാരണമായി തീര്‍ന്നതും ഈ മഹത് വ്യക്തിത്വമാണ്. വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കാന്‍ പാകത്തില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല വളര്‍ന്നു പന്തലിച്ചത് സാരാഭായിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടായിരുന്നു.

അഹമ്മദാബാദില്‍ 1919ല്‍ ജനിച്ച സാരാഭായ് ഗുജറാത്ത് കോളേജില്‍ നിന്ന് ബിരുദ നേടിയ ശേഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഫിസിക്കല്‍ റിസര്‍ച്ച് ലബോര്‍ട്ടറി അഹമ്മദാബാദില്‍ ആരംഭിച്ചു . റഷ്യയുടെ സ്പുട്നിക്കിന്റെ വിക്ഷേപണ ശേഷമാണ് സാരാഭായ് സര്‍ക്കാരിനെ ബഹിരാകാശ മേഖലയെ കുറിച്ച് ബോധ്യപ്പെടുത്തിയത്. ഇന്ത്യയുടെ ആണവശാസ്ത്ര പദ്ധതിയുടെ പിതാവായ ഹോമി ബാബയാണ് അന്ന് സാരാഭായിയെ പിന്തുണച്ചത്.

നാസയുമായുള്ള സാരാഭായിയുടെ ചര്‍ച്ചയാണ് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്‍സട്രക്ഷണല്‍ ടെലിവിഷന്‍ എക്സിപിരിമെന്റിന്റെ വരവിന് കാരണമായത്. തിരുവന്തപുരത്ത് തുമ്പ എന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രാധാന്യം മനസിലാക്കി റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ ആരംഭിച്ചതും ഈ സാരാഭായ് തന്നെയായിരുന്നു. അന്ന് തുമ്പയില്‍ ഉണ്ടായിരുന്ന ഒരു ക്രിസ്റ്റിന്‍ പള്ളി നിന്നിടത്താണ് ഇന്നത്തെ വി.എസ്.എസ്.സി. പള്ളി അധികാരികളെ ഈ ആവശ്യവുമായി ചെന്ന് സമീപിച്ചപ്പോള്‍ യാതൊരു തടസ്സവും പറയാതെ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന്ന് മത അധികാരികള്‍ അനുമതി നല്‍കിയതും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

Share this news

Leave a Reply

%d bloggers like this: