കൈക്കൂലി വാങ്ങി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരകണക്കിന് വിദേശിയര്‍ക്ക് അനധികൃതമായി അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുവാദം ; ഗാര്‍ഡയ്‌ക്കെതിരെ അന്വേഷണം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഉന്നതതല കുടിയേറ്റ തട്ടിപ്പ് കണ്ടെത്തി. ആയിരകണക്കിന് വിദേശിയരില്‍ നിന്നും കൈകൂലി ഈടാക്കി അനധികൃത താമസ സൗകര്യം അയര്‍ലണ്ടില്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നതായി സൂചന. ഇന്ത്യക്കാരും, പാകിസ്താന്‍കാരും ഉള്‍പ്പെടെ സ്ത്രീ പുരുഷന്മാര്‍ ഗാര്‍ഡ സ്റ്റാമ്പ് പതിയ്ക്കാന്‍ ഓരോരുത്തരും 10,000 യൂറോ ആണ് കൈക്കൂലി നല്‍കിവരുന്നത്. അയര്‍ലണ്ടില്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗം ആളുകളും എന്നാണ് നിഗമനം. കലാവധി തീരുമ്പോള്‍ വീണ്ടും ഇവിടെ തുടരാനുള്ള എല്ലാ രേഖകളും ഉണ്ടെന്ന് സ്ഥാപിച്ചെടുക്കാനാണ് കൈക്കൂലി നല്‍കുന്നത്.

ഗാര്‍ഡയുടെ വെരിഫിക്കേഷന്‍ കഴിയുന്നതോടെ ഇവര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാനും, ഇവിടുത്തെ ആനുകൂല്യങ്ങളില്‍ കൈപ്പറ്റാനും അവകാശം ലഭിക്കും. കഴിഞ്ഞ 5 വര്‍ഷങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആവശ്യക്കാര്‍ക്ക് അയര്‍ലണ്ടില്‍ തുടരാനായുള്ള സൗകര്യവും ചെയ്തുകൊടുക്കാന്‍ ഒരു പാകിസ്താനിയുമായി പോലീസിന് അനധികൃത ബന്ധങ്ങള്‍ ഉള്ളതായും വെളിപ്പെട്ടു. പാകിസ്ഥാനില്‍ നിന്നും ഇത്തരം നിരവധി ആളുകള്‍ അനധികൃത കുടിയേറ്റക്കാരായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഈ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തുന്ന പാകിസ്താനി തന്റെ കക്ഷികളെ കൂട്ടം- കൂട്ടമായി ഗാര്‍ഡ സ്റ്റേഷനില്‍ എത്തിക്കുന്നുമുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ നിരവധി ആളുകള്‍ അപ്രക്ത്യക്ഷമായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കൈക്കൂലി വാങ്ങി അയര്‍ലണ്ടില്‍ അനധികൃത അനുമതി ലഭിച്ചവരില്‍ ചിലര്‍ക്ക് ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇത്തരത്തില്‍ അനധികൃതമായി അയര്‍ലണ്ടില്‍ തുടരുന്നവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ വലവിരിച്ചതായാണ് റിപ്പോര്‍ട്ട്

Share this news

Leave a Reply

%d bloggers like this: