കെവിന്‍ വധ കേസ് ; ദുരഭിമാന കൊലയെന്ന് കോടതി

കോട്ടയം: കോട്ടയം കെവിന്‍ വധകേസ് വിധി പ്രഖ്യാപിച്ചു. കേസില്‍ നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസ് ദുരഭിമാനക്കൊലയാണെന്ന് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്.

ഇതില്‍ അച്ഛന്‍ ഉള്‍പ്പെടെ നാലു പ്രതികളെ കോടതി കുറ്റക്കാരനായി കണ്ടെത്തിയില്ല. ദുരഭിമാനക്കൊലയെന്ന് വ്യക്തമായതോടെ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടാണ് കോടതി പരിഗണിച്ചത്. എന്നാല്‍ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ നിഷ്ടൂരമായി കൊലചെയ്യ്‌തെന്നാണ് കേസ്.

13 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ എന്നിവയാണ് കെവിന്‍ കേസില്‍ മൂന്നു മാസം നീണ്ട വിചാരണയില്‍ പരിഗണിച്ചത്. ഇതിനിടെ കൂറു മാറിയ ആറ് സാക്ഷികള്‍ കോടതിയില്‍ നേരത്തെ പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയിരുന്നതിനാല്‍ ഇവര്‍ക്കെതിരെ നടപടി വേണമെന്നാണു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. കേസില്‍ 7 പ്രതികള്‍ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാന്‍ഡിലാണ്. 2 പ്രതികള്‍ 6 മാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വിചാരണസമയത്ത് സാക്ഷിയെ മര്‍ദിച്ചെന്ന ആരോപണത്തില്‍ കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കപ്പെടുകയും ചെയിതിരുന്നു.

2018 മേയ്26ന് തെന്‍മല സ്വദേശിയായ നീനുവിന്റെ വീട്ടുകാരുടെ ഭീഷണി വകയ്ക്കാതെ കെവിന്‍ യുവതിയെ വിവാഹം ചെയ്യാമ് തീരുമാനിക്കുന്നു. കെവിനൊപ്പം പോയ നീനുവിനെ കാണാനില്ലെന്ന് കാട്ടി നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കുന്നു. ഇതിന് തലേ ദിവസം നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ കെവിന്റെ അച്ഛന്‍ ജോസഫിനെ കാണാനെത്തിയിരുന്നു. ബന്ധത്തില്‍ നിന്നു കെവിന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചാക്കോ ജോസഫിന്റെ വര്‍ക്ഷോപ്പില്‍ എത്തിയത്.

മേയ് 27 ന് പുലര്‍ച്ചെ 2 മണിക്ക് കോട്ടയം മാന്നാനത്തുള്ള വീടാക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഗൗരവത്തിലെത്തില്ല. തട്ടിക്കൊണ്ടുപോയ അക്രമിസംഘം രാവിലെ 8.00 മണിയോടെ ബന്ധു അനീഷിനെ കോട്ടയം നഗരത്തിനു പുറത്ത് സംക്രാന്തിയില്‍ ഇറക്കിവിടുന്നു. പകല്‍ 11 മണിക്ക് കെവിനെ തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി നീനു നേരിട്ടെത്തി പരാതി നല്‍കുന്നു.

ഇതിനിടെ മുഖ്യമന്ത്രിയുടെ കോട്ടയം സന്ദര്‍ശനം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണനെന്നും അതിന് ശേഷം അന്വേഷിക്കാമെന്നും പൊലീസ് നിലപാടെടുക്കുന്നു. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസ് നീനുവിനെ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കുന്നു. അന്വേഷണം ആരംഭിക്കുന്നത് വൈകിട്ട് ആറോടെ. രാത്രി 10 ന് കെവിനെ തട്ടിക്കൊണ്ടുപോയ കാര്‍ തെന്മലയില്‍ കണ്ടെത്തി.

പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തട്ടിക്കൊണ്ട് പോവുന്നതിനിടെ പിറവന്തൂരില്‍ കെവിന്‍ കാറില്‍ നിന്നു ചാടിപ്പോയെന്ന് വിവരം നല്‍കിയതോടെ ഈ പ്രദേശത്ത് രാത്രി തന്നെ തിരിച്ചില്‍ നടത്തി. മേയ് 28 ന് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ രാവിലെ കെവിന്റെ മൃതദേഹം കണ്ടെത്തുന്നു.

14 പ്രതികളയും പിടികൂടുന്നു. ഒക്ടോബര്‍ 6 ആം തിയതി കെവിന്‍ വധക്കേസ് വിചാരണ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. നവംബര്‍ 7 ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തി വിചാരണ നടത്താന്‍ തീരുമാനം. 2019 ഓഗസ്റ്റ് 22- കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയെന്ന് കോടതിയുടെ കണ്ടെത്തല്‍. നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 10 പേര്‍ കുറ്റക്കാരെന്നും കോടതി വിധി. അച്ഛന്‍ ചാക്കോയെ വെറുതെ വിട്ടു.

Share this news

Leave a Reply

%d bloggers like this: