ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് കിരീടം പി.ബി സിന്ധുവിന്

ബേസല്‍ : ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ഫൈനലില്‍ സിന്ധു നിഷ്പ്രയാസം കീഴടക്കിയത് (21-7, 21-7). ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.

ഏകപക്ഷീയമായ സെമിയില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യു ഫീയെ 21-7, 21-14 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. മത്സരം നാല്‍പ്പത് മിനിറ്റില്‍ അവസാനിച്ചു. ഏഴാം നമ്പറായ റാറ്റ്ചനോക്ക് ഇന്റാനോണിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് പി.വി സിന്ധു

Share this news

Leave a Reply

%d bloggers like this: