സാദാ സമയവും ഉറങ്ങുന്നവരെ ഇനി ഉറക്കം തൂങ്ങികളെന്ന് കളിയാക്കാന്‍ വരട്ടെ; പ്രൊഫഷണല്‍ സ്ലീപ്പര്‍മാര്‍ക്ക് ലക്ഷങ്ങള്‍ ആണ് വരുമാനം

ഫിന്‍ലാന്‍ഡ് : ദീര്‍ഘ നേരം ഉറങ്ങികിടക്കുന്നവരാണ് നിങ്ങളെങ്കില്‍ അറിയുക; ലക്ഷങ്ങള്‍ വരുമാനമാക്കാവുന്ന ഒരു തൊഴില്‍ രംഗം കൂടിയാണ് ഉറക്കം. പ്രൊഫഷണല്‍ സ്ലീപ്പര്‍മാരെ ആവശ്യമുള്ള വന്‍കിട കമ്പനികള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ഫിന്‍ലാന്റിലെ ഒരു ഹോട്ടല്‍ ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടിയതോടെയാണ് ‘പ്രൊഫഷണല്‍ സ്ലീപ്പര്‍’ എന്ന മേഖല ശ്രദ്ധിക്കപ്പെട്ടത്. ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് വന്‍കിട ഹോട്ടലുകളില്‍ ഉറക്കം എത്രത്തോളം സുഖകരമാണ് എന്ന് ശാസ്ത്രീയമായി മനസ്സിലാക്കാനാണ് പ്രൊഫഷണല്‍ സ്ലീപ്പര്‍മാരെ നിയോഗിച്ചത്.

കരാര്‍ ഏറ്റെടുത്താല്‍ ഓരോ ദിവസവും ഓരോ മുറിയില്‍ കിടന്നുറങ്ങേണ്ടിവരും. ഉറക്കത്തിന്റെ ആഴവും,താളവുമെല്ലാം ശാസ്ത്രീയമായി പരിശോധിക്കും. ചുറ്റുപാടും ആളുകള്‍ ഉള്ളപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നവരെയാണ് ഈ രംഗത്ത് ആവശ്യം. ഉറങ്ങുബോള്‍ ശരീരത്തില്‍ മുഴുവന്‍ വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കും. ചുറ്റുപാടുകളെ നന്നായി നിരീക്ഷിക്കാനും, മനസിലാക്കിയ കാര്യങ്ങള്‍ തന്മയത്വത്തോടെ എഴുതാനും, അവതരിപ്പിക്കാനും കഴിവുള്ളവര്‍ ആയിരിക്കുകയും വേണം. ഉറക്കം ശരിയായില്ലെങ്കില്‍ കമ്പനി നിങ്ങളെ പിരിച്ചുവിടും.

ശാസ്ത്ര പരീക്ഷങ്ങള്‍ക്കായും വരും കാലങ്ങളില്‍ പ്രൊഫെഷണല്‍ സ്ലീപ്പര്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വാര്‍ത്ത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാസ ഇത്തരത്തില്‍ പ്രൊഫഷണല്‍ സ്ലീപ്പര്‍മാരെ തേടിയിരുന്നു. 70 ദിവസം ഒരു കട്ടിലില്‍ കഴിച്ചുകൂട്ടാന്‍ 18,000 ഡോളര്‍ ആണ് വാഗ്ദാനം ചെയ്തിരുന്നത്. അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയും സ്ലീപ്പര്‍മാരെ ജോലിക്കെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: