തുഷാറിനെതിരെ ദുബായില്‍ സിവില്‍ കേസും രജിസ്റ്റര്‍ ചെയ്തു

ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വീണ്ടും യുഎഇയില്‍ കേസ്. നേരത്തെ അജ്മാനിലെ കോടതിയില്‍ നല്‍കിയ പരാതിക്ക് പുറമെയാണിത്. നാസില്‍ അബ്ദുള്ള നല്‍കിയ കേസ് ദുബൈ കോടതി ഫയലില്‍ സ്വീകരിച്ചതോടെ കേസ് കടുക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.തുഷാറില്‍ നിന്ന് 18 കോടിയോളം രൂപ കിട്ടാനുണ്ടെന്നും കരാര്‍ പ്രകാരമുള്ള തുക കിട്ടണമെന്നും ആവശ്യപ്പെട്ടാണ് ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് തുടരുന്നതിനിടെയാണ് പുതിയ നീക്കം.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതിക്കാരനായ നാസില്‍ അബ്ദുല്ല കൂടുതല്‍ കെണി യുഎഇയില്‍ ഒരുക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിനിടെ, തുഷാറിനെതിരേ നാസില്‍ ഹാജരാക്കിയ ചെക്ക് വ്യാജമായി സംഘടിപ്പിച്ചതാണെന്ന സൂചന നല്‍കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്റെ ശബ്ദം എഡിറ്റ് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത് എന്നാണ് നാസിലിന്റെ വാദം.

Share this news

Leave a Reply

%d bloggers like this: