ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്നറിയാം

ബെംഗളൂരു: ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യുഎ?സ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ശാസ്ത്ര ലോകം. നാസയുടെ നിരീക്ഷണ പേടകം ഇന്ന് ലാന്‍ഡറിന് മുകളിലൂടെ സഞ്ചരിക്കും. ലാന്‍ഡറിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്നത് സംബന്ധിച്ചുള്ള ചിത്രങ്ങള്‍ പേടകം പകര്‍ത്തും.

നാസയുടെ ലൂണാര്‍ റീകണ്‍സയന്‍സ് ഓര്‍ബിറ്ററാണ് വിക്രമിന് മുകളിലൂടെ നിരീക്ഷണം നടത്തുക. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ സപ്തംബര്‍ ഏഴിന് നാസയുടെ ലൂണാര്‍ ഓര്‍ബിറ്ററുകള്‍ വിക്രമിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിക്രം ഇറങ്ങുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും വിക്രം ലാന്‍ഡ് ചെയ്ത സ്ഥലത്തിന്റെ ചിത്രങ്ങളും നാസ ഓര്‍ബിറ്റര്‍ പുറത്തുവിടും.

ഇത് വിക്രം ലാന്‍ഡറിന് സംബന്ധിച്ച നാശനഷ്ടങ്ങളെ കുറിച്ച് മനസിലാക്കാനും കൂടുതല്‍ വിശകലനം നടത്താനും ഐഎസ്ആര്‍ഒയെ സഹായിക്കും. അതേസമയം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം കുറവായതിനാല്‍ ചിത്രങ്ങള്‍ക്ക് വ്യക്തതത ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങവെ സപ്തംബര്‍ ഏഴിന് പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വെച്ച് വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയാിരുന്നു

Share this news

Leave a Reply

%d bloggers like this: