മാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന റഷ്യയുടെ വെക്ടര്‍ ലാബില്‍ സ്‌ഫോടനം; പകര്‍ച്ചവ്യാധികള്‍ തിരിച്ചെത്തുമോ എന്ന ഭീതിയില്‍ ലോകം

മോസ്‌കൊ: മാരക വൈറസുകളെ സൂക്ഷിച്ചിട്ടുള്ള റഷ്യയുടെ വെക്റ്റര്‍ സെന്ററെറില്‍ സ്‌ഫോടനം. ഭൂമുഖത്തുനിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ട പല പകര്‍ച്ചവ്യാധി വൈറസുകളെയും സൂക്ഷിക്കുന്ന സൈബീരിയയിലെ മരുഭൂമിയിലാണ് ഈ ലാബ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഇവിടെ സൂക്ഷിച്ചിട്ടുള്ള വൈറസുകള്‍ പുറത്തു ചാടിയോ എന്ന ഭീതിയിലാണ് ലോകം.

ഒരു കാലത്തു ലോകത്തെ വിറപ്പിച്ച വസൂരി വൈറസ് തുടങ്ങി ആധുനിക കാലത്തെ മഹാമാരികളായ എബോള, പക്ഷിപ്പനി, പന്നിപ്പനി, ആന്ത്രാക്‌സ്, തുടങ്ങി നിരവധി വൈറസുകളെയാണ് ഗവേഷണത്തിനായി സൂക്ഷിച്ചിട്ടുള്ളത്. സംഭവത്തിന്റെ ഗൗരവ സ്വഭാവം നിലനില്‍ക്കുമ്പോഴും ഒരു നിസ്സാര സംഭവമായിട്ടാണ് റഷ്യ ഇതിനെ കാണുന്നത്. ചെറിയ പൊട്ടിത്തെറി എന്ന് പറയുമ്പോഴും വലിയതോതില്‍ ഫയര്‍ എന്‍ജിനുകള്‍ വെക്റ്റര്‍ സെന്ററിയിലേക്ക് റഷ്യ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യകാലത്ത് റഷ്യയുടെ ജൈവായുധ ഗവേഷണ കേന്ദ്രം കൂടിയായിരുന്നു ഈ ലാബ്. എന്നാല്‍ കെട്ടിടത്തിന്റെ 5 ആം നിലയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നും വൈറസുകളെ സൂക്ഷിച്ച സ്ഥലത്തല്ല സോഫോടനം എന്നുമാണ് റഷ്യ പറയുന്നത്. റഷ്യന്‍ വാര്‍ത്ത ഏജന്‍സി തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. എങ്കിലും ലോകത്തുനിന്നും തുടച്ചുമാറ്റപെട്ട രോഗങ്ങള്‍ തിരികെവരുമോ എന്ന ഭീതി പടര്‍ന്നിട്ടുണ്ട്. ഇതിനുമുന്‍പും ഇവിടെ ഉണ്ടായിട്ടുള്ള പല സംഭവങ്ങളും റഷ്യ മറച്ചുപിടിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: