ഇസ്രായേലില്‍ തൂക്കുമന്ത്രിസഭ പ്രഖ്യാപിച്ച് എക്‌സിറ്റ് പോളുകള്‍

ടെല്‍ അവീവ്: ഇസ്രയേലില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നതനുസരിച്ച് ഒരു തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത ഏറെ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് പ്രവചനം.

അങ്ങനെ വന്നാല്‍ ചെറു പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാകും. താന്‍ വീണ്ടും പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗവും, ജോര്‍ദാന്‍ താഴ്വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നാണ് നെതന്യാഹുവിന്റെ ഇസ്രയേലിനോടുള്ള വാഗ്ദാനം.

അഴിമതിയെയും തീവ്രവാദത്തെയും തള്ളിക്കളയാന്‍ രാജ്യത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യ എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ നേതാവ് ബെന്നി ഗാന്റസ് പ്രചാരണം കൊഴുപ്പിചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപീകൃതമായ പാര്‍ട്ടിയാണ് ബ്‌ളൂ ആന്‍ഡ് വൈറ്റ്. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ 61 സീറ്റുകള്‍ വേണം.

20 അംഗ പാര്‍ലമെന്റില്‍ കഴിഞ്ഞ തവണ ഏറ്റവുമധികം സീറ്റുകള്‍ (35 വീതം) നേടിയത് നെതന്യാഹുവിന്റെ ലിക്കുഡും ബ്‌ളൂ ആന്‍ഡ് വൈറ്റുമായിരുന്നു. ബ്‌ളൂ ആന്‍ഡ് വൈറ്റ് മുന്നിലെത്തുമെന്ന് കരുതുന്നവര്‍ ഉണ്ടെങ്കിലും ഫലം കഴിഞ്ഞ തവണത്തേതിനു സമാനമാകാനാണ് സാധ്യത. എന്തായാലും മറ്റു കക്ഷികളുടെ പിന്തുണ തേടി കൂട്ടുമന്ത്രിസഭ രൂപിക്കരികേണ്ടിയും വരും

Share this news

Leave a Reply

%d bloggers like this: