കേരളത്തില്‍ ട്രാഫിക് നിയമ ലംഘനത്തിന് പിഴ കുറയ്ക്കാന്‍ തീരുമാനിച്ച് കേരളം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ കുറയ്ക്കാന്‍ തയ്യാറായി കേരളവും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു.

നിയമ ലംഘനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ കുറയ്ക്കാനാണ് ഈ സംസ്ഥാനങ്ങള്‍ തീരുമാനിച്ചത്. ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത പിഴയില്‍ കുറവു വരുത്താന്‍ തീരുമാനിച്ചത്.

പിഴയില്‍ കുറവ് വരുത്താന്‍ അനുവാദം നല്‍കണമെന്ന് കര്‍ണാടക കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇതിന് പുറമെ പ്രതിപക്ഷം ഭരിക്കുന്ന മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത പിഴയ്‌ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു.

വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴയില്‍ 10 ഇരട്ടിയാണ് വര്‍ധനയാണ് പുതിയ നിയമത്തില്‍ ഏര്‍പ്പാടാക്കിയത്. മദ്യപിച്ച് വണ്ടിയോടിക്കുന്നതിനുള്ള പിഴ 10000 രൂപയും ആറ് മാസവുമാണ് ശിക്ഷ. അപകടകരമായ ഡ്രൈവിങ്ങിന് 5000 രൂപയുമാണ് പുതിയ നിയമത്തില്‍ പിഴ ഏര്‍പ്പെടുത്തിയിട്ടുള്ളത്

Share this news

Leave a Reply

%d bloggers like this: