യു കെ സുപ്രീംകോടതി വിധി; യു എന്നില്‍ നിര്‍വികാരനായി ബോറിസ്ജോണ്‍സണ്‍

ന്യൂയോര്‍ക്ക് : യു എന്നില്‍ 74 മത് ജനറല്‍ അസ്സംബ്ലി മീറ്റിംഗില്‍ നിര്‍വികാരതയോടെ ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റിനെ മറികടക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിന്റെ അങ്കലാപ്പില്‍ യു എന്നില്‍ ഒരുവിധം സംസാരം നടത്തി ബോറിസ് നിര്‍ത്തുകയായിരുന്നു എന്ന് യു എസ് മാധ്യമങ്ങള്‍ പറയുന്നു. പൗരന്മാരെ നിയന്ത്രിക്കുന്നതില്‍ ആധുനിക സാങ്കേതികതയ്ക്ക് പങ്കുണ്ടെന്ന വിഷയത്തില്‍ ആയിരുന്നു ബോറിസിന്റെ പ്രസംഗം. സാധാരണയായി ഉര്‍ജ്ജസ്വലതയോടെ സംസാരിക്കുന്ന ജോണ്‍സണ്‍ അത്യാവശ്യം കുറച്ച് കാര്യങ്ങള്‍ സംസാരിച്ച് നിര്‍ത്തുകയായിരുന്നു.

ജോണ്‍സണ്‍ പരസ്പരബന്ധമില്ലാതെ യു.എന്നില്‍ സംസാരിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രതികൂല വിധി വന്നതോടെ യു. എന്‍ ട്രിപ്പ് വെട്ടിക്കുറച്ച് ജോണ്‍സണ്‍ തിരിച്ചെത്തുകയറും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ചേരുന്ന പാര്‍ലമെന്റില്‍ വീണ്ടും ബ്രെക്‌സിറ്റ് എന്ന വ്യാളിയെ ഒതുക്കാന്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ജോണ്‍സണെ അസ്വസ്ഥനാക്കുന്നുണ്ട്.

സീനിയോറിയിട്ടുടെ കുറവുകൊണ്ടു മാത്രമാണ് നേരത്തെയും ജോണ്‍സണ്‍ പ്രധാനമന്ത്രി പദം നഷ്ടമായത്. അന്ന് പ്രധനമന്ത്രി പദം തെരേസ തട്ടിയെടുത്തെങ്കിലും, ബ്രെക്‌സിറ്റ് എന്ന ഊരാക്കുടുക്കില്‍ മെയ് രാജിവെച്ചപ്പോള്‍ സ്വപ്‌ന പദവി വീണ്ടും തിരിച്ചെത്തി. എന്നാല്‍ സ്വന്തം പാളയത്തില്‍ തന്നെ തനിക്കെതിരെ കരുക്കള്‍ നീക്കപ്പെടുകയാണെന്ന ബോധ്യത്തിലാണ് രണ്ടും കല്പിച്ചു ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് സസ്പെന്റ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ എല്ലാം കൈവിട്ടുപോയിരിക്കുകയാണ്. ഇനിയൊരു തെരെഞ്ഞെടുപ്പിലേക്കാണ് യുകെ നീങ്ങേണ്ടതെന്ന ധ്വനിയും സുപ്രീം കോടതി വിധിയില്‍ പ്രതിഫലയ്ക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: