കോടികള്‍ വിലമതിക്കുന്ന ‘ക്രിസ്തുവിന്റെ പീഡാനുഭവം’ ചിത്രീകരിച്ച പുരാതന പെയിന്റിംഗ് ഗ്രീക്ക് വിശ്വാസത്തിന്റെ ഭാഗമായി അടുക്കളയില്‍ തൂക്കിയിട്ട നിലയില്‍

കോമ്പെയിന്‍: അതിപുരാതന പെയിന്റിംഗ് വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. പെയിന്റിംഗ് ഗ്രീക്ക് വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതിയാണ് വീട്ടമ്മ ഇത് അടുക്കളയില്‍ സൂക്ഷിച്ചിരുന്നത്. പാരിസിന് സമീപമുള്ള കൊമ്പെയിനില്‍ ആണ് സംഭവം. ‘കുരിശിന്റെ വഴിയില്‍ യേശുക്രിസ്തുവിന് ചുറ്റും ആളുകള്‍ കൂടിനില്‍കുന്നതാണ്’ പെയിന്റിംഗ്. എന്നാല്‍ ഇതിന്റെ പ്രാധാന്യം തനിക്ക് അറിയുമായിരുന്നില്ലെന്നെന്നാണ് വീട്ടമ്മ പ്രതികരിച്ചത്.

1240 ഇറ്റാലിയന്‍ പെയിന്റര്‍ ചിമാഭുവെയുടെ അവശേഷിക്കുന്ന 11 പെയിന്റിങ്ങുകളില്‍ ഒന്നാണ് ഇതെന്ന് കണ്ടെത്തി. ബാക്കിയുള്ളവ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍, അപൂര്‍വമായ ഈ പെയിന്റിംഗ് എവിടെനിന്നും ലഭിച്ചു എന്നും വ്യക്തമല്ല. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ഏകദേശം 47 കോടിയോളം പെയിന്റിങ്ങിന് ലഭിക്കുമെന്നാണ് ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: