അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്ന ‘ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ട്’ ഗാല്‍വേയില്‍

ഗാല്‍വേ : അയര്‍ലണ്ടിലെ ഏറ്റവും അപകടകരമായ റോഡ് ഗാല്‍വേയിലെന്ന് ഗതാഗതമേഖലയില്‍ പഠനങ്ങള്‍ നടത്തുന്ന ഗാമ ലൊക്കേഷന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രെക്ചര്‍ അയര്‍ലണ്ടിന്റെ കണക്കുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. അയര്‍ലണ്ടിലെ മുഴുവന്‍ വാഹനാപകടങ്ങളുടെയും കണക്കെടുത്താല്‍ ഗാല്‍വേ N59 റോഡിലാണ് ഏറ്റവും കൂടുതല്‍ അപകടകെണികള്‍ ഉള്ളതെന്നും പഠന ഫലങ്ങള്‍ പറയുന്നു.

റോഡിലൂടെ സഞ്ചരിക്കുന്ന മൊത്തം വാഹനങ്ങളുടെ എണ്ണത്തെയും, ഓരോ റോഡിലും ഉണ്ടായിട്ടുള്ള അപകടങ്ങളുടെ എണ്ണത്തെയും, കണക്കാക്കിയാണ് ഏറ്റവും കൂടുതല്‍ അപകടം നടന്ന മേഖല കണ്ടെത്തിയത്. ഇവിടെ അടുത്ത കാലങ്ങളില്‍ ആയി 1131 വാഹന കൂട്ടിയിടി ഉണ്ടായി. അയര്‍ലണ്ടിലെ 20 അപകടസാധ്യത റോഡുകളില്‍ 8 എണ്ണവും ഗാല്‍വേയില്‍ ആണെന്നും പഠനങ്ങള്‍ പറയുന്നു.

റോഡ് അപകടങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് വെസ്ഫോര്‍ഡും. മൂന്നാമത് ലോങ്ഫോര്‍ഡും ആണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച് അയര്‍ലണ്ടില്‍ റോഡ് അപകട നിരക്ക് കുറഞ്ഞുവരുന്നതായും ഗാമ ലൊക്കേഷന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ റോഡുകളുടെ അപകട സാധ്യത മുന്‍നിര്‍ത്തി സ്പീഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും, റോഡ് സുരക്ഷാ അതോറിറ്റിയുടെ ശക്തമായ നിരീക്ഷങ്ങളും ആക്സിഡന്റുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായകമായി എന്നും ഈ പഠനങ്ങള്‍ പറയുന്നു. എല്ലാ റോഡ് അപകടങ്ങള്‍ക്ക് പുറകിലും സ്പീഡ് മാത്രമല്ല, മറിച്ച് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും കരണമാകുന്നുണ്ടെന്നും ഗാമ ലൊക്കേഷന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: