പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് എറണാകുളം ജില്ലാ കളക്ടര്

കൊച്ചി : സംഘര്‍ഷത്തില്‍ പെട്ട പിറവം വലിയ പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടര്‍ക്ക്. ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം നിലനില്ല പള്ളിയില്‍ ഓര്‍ത്തോഡോക്‌സിന് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാകാന്‍ ഹൈകോടതി ഉത്തരവിറക്കിയിരുന്നു. പള്ളിക്കുള്ളില്‍ പ്രതിഷേധിച്ചിരുന്ന മെത്രാപ്പൊലീത്തമാര്‍ അറസ്റ്റു വരിച്ചു. നിയവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. കനത്ത പ്രതിഷേധം മറികടന്ന് പള്ളിയില്‍ പ്രവേശിച്ച പൊലീസ്, പ്രതിഷേധമുയര്‍ത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത് നോക്കുകയായിരുന്നു.

ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ വിധി നടപ്പാക്കാന്‍ പൊലീസിന് മറ്റ് വഴിയില്ലാതെ വന്നതോടെയാണ് ബലപ്രയോഗത്തിലൂടെ പോലീസ് ഉള്ളില്‍ കടന്നത്. കുട്ടികളും, വൃദ്ധരും അടങ്ങിയ വിശ്വാസി സമൂഹത്തോട് പള്ളി പരിസരത്ത് നിന്ന് പിരിഞ്ഞു പോകണമെന്നും സമാധാനം പാലിക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. വലിയ പള്ളിയുടെ ഗേറ്റും പൂട്ടും പൊളിച്ചാണ് പോലീസ് ഉള്ളില്‍ പ്രവേശിച്ചത്. കോടതി അനുവദിച്ച സമയത്തിനുള്ളില്‍ സമവായമുണ്ടാക്കാനാണ് ജില്ലാ കളക്ടറുടെ ശ്രമം.

Share this news

Leave a Reply

%d bloggers like this: