‘മരമാണെങ്കിലും ഇതില്‍ എന്റെ അമ്മയുടെ ഗന്ധമുണ്ട്, നിശ്വാസമുണ്ട്’ ; ഡയാനയുടെ ഓര്‍മകളില്‍ വിതുമ്പി ഹാരി രാജകുമാരന്‍

ലുവാണ്ട: ലോകത്തിനു മുന്നില്‍ വലിയൊരു സന്ദേശവുമായി ഡയാന നടന്നുനീങ്ങിയ ചരിത്ര വഴികളില്‍ വിതുമ്പി മകന്‍ ഹാരിരാജകുമാരന്‍. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയുധങ്ങള്‍ നിരോധിക്കേണ്ട ആവശ്യകത ലോകത്തെ അറിയിക്കാന്‍ അംഗോളയിലെ മൈന്‍ നിറഞ്ഞ വഴികളിലൂടെ നിര്‍ഭയായി ഡയാന രാജകുമാരി നടന്നു നീങ്ങിയത് 1997 ലായിരുന്നു . കുഴിബോംബുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായാണ് അവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ വഴിയിലൂടെ നടന്നു നീങ്ങിയത്. കുഴിബോംബുകള്‍ നീക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാലോ ട്രസ്റ്റിന്റെ അതിഥിയായിട്ടാണ് ഹാരി ഇവിടെയെത്തിയത്.

അംഗോളയിലെ ‘ഡിറിക്കോ’ എന്ന പ്രദേശം ഒരുകാലത്ത് മൈന്‍ഫീല്‍ഡ് ആയിരുന്നു. എന്നാല്‍ 2000 മുതല്‍ ഈ പ്രദേശം കുഴിബോംബ്കളില്‍ നിന്നും മുക്തമായി തിരക്കുപിടിച്ച നഗരത്തിന്റെ ഭാഗമായി. ഡയാന മരിക്കുന്നതിന്റെ അല്പം മുന്‍പായിരുന്നു ഇവിടം സന്ദര്‍ശിച്ചത്. എന്നാല്‍ ഡയാന സഞ്ചരിച്ച പാതകളില്‍ അവരുടെ സ്മരണാര്‍ത്ഥം ഒരു മരം നട്ടിരുന്നു. ഇന്ന് വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഡയാന ഇന്ന് പേരിട്ട മരത്തിനരികില്‍ അമ്മയുടെ ഓര്‍മകളില്‍ ഹാരി വിതുമ്പിപ്പോയി.

കുറച്ചു നേരം ആ തണലില്‍ തന്റെ അമ്മയുടെ സാമീപ്യം അനുഭവിക്കുന്ന ഹാരിയുടെ ചിത്രങ്ങളും ഇതിനോടകം തരംഗമായിട്ടുണ്ട്. ഈ പ്രദേശം സമാധാനത്തിന്റെ പാതയിലേക്ക് മാറിയതില്‍ ഒരുപാട് സന്തോഷിക്കുകയാണെന്നും അതില്‍ അമ്മ ഡയാനയുടെ പങ്കാളിത്വത്തില്‍ അഭിമാനിക്കുന്നതായും ഹാരി പറഞ്ഞു. 35 മത്തെ വയസ്സിലായിരുന്നു ഡയാന ഇവിടം സന്ദര്‍ശിച്ചത് എന്നാല്‍ മകന്‍ ഹാരിയും ഇതേ പ്രായത്തിലാണ് ഇവിടെ അതിഥിയായി എത്തിയത് എന്ന പ്രത്യേകതയും ഹാരിയുടെ ഈ യാത്രയ്ക്കുണ്ട്.

Share this news

Leave a Reply

%d bloggers like this: