അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിക്കുന്നു ; പുതിയ നീക്കം ബ്രെക്‌സിറ്റിനെ മുന്‍നിര്‍ത്തി

കാവന്‍ : അതിര്‍ത്തിയിലേക്ക് പുതിയ ഗാര്‍ഡ യൂണിറ്റിനെ നിയമിച്ചു. ഡണ്‍ഡാല്‍കിലും – ഡോണിഗലിലും ഉള്ള ബോര്‍ഡര്‍ യൂണിറ്റിന് പുറമെയാണ് മറ്റൊരു കൂട്ടം സേനയെ കാവെന്‍- മോണഗന്‍ മേഖലയിലേക്ക് വിന്യസിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ പെട്രോളിംഗ് ശക്തമാക്കുമെന്നും ഗാര്‍ഡ അറിയിച്ചു. ബ്രെക്‌സിറ്റ് മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ നീക്കം നടത്തുന്നത്. ക്രോസ്സ് ബോര്‍ഡര്‍ മയക്കുമരുന്നു വ്യാപാരം തടയുക, ഇതുവഴിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പുതിയ സേന നീക്കം. ഇത് ആദ്യമായാണ് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ പോലീസ് സേവനം ലഭ്യമാക്കുന്നത്.

അയര്‍ലണ്ടില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നു വിപണനവും, കുറ്റക്രിത്യങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണെന്ന് ഗാര്‍ഡ കമ്മിഷണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അയര്‍ലണ്ടില്‍ ദിവസേന കോടികണക്കിന് വിലയുള്ള മയക്കുമരുന്നു മാഫിയകളാണ് പിടിയില്‍ അകപ്പെടുന്നത്. ഇവയില്‍ ചിലത് മാത്രമാണ് പിടിക്കപ്പെടുന്നത്. ക്രോസ്സ് ബോര്‍ഡര്‍ വഴിയാണ് ഇവരില്‍ വലിയൊരു ശതമാനവും പ്രവര്‍ത്തിക്കുന്നതെന്ന് വടക്കന്‍ അയര്‍ലന്‍ഡ് ബോര്‍ഡര്‍ പോലീസും വ്യക്തമാക്കിയിരുന്നു.

ബ്രെക്‌സിറ്റ് കടുത്താല്‍ ഐറിഷ് ബോര്‍ഡറില്‍ കൂടുതല്‍ സേനകളെ വിന്യസിക്കുമെന്ന് മന്ത്രി ലിയോ വരേദ്കറും വ്യക്തമാക്കിയിരുന്നു. കര്‍ശനമായ നിരീക്ഷങ്ങളും, പെട്രോളിങ്ങും ശക്താക്കാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഗാര്‍ഡ ചീഫ് ഉത്തരവിറക്കിയതിന്റെ ഭാഗമാണ് ഈ നീക്കം. അയര്‍ലന്‍ഡ് അതിര്‍ത്തികളിലേക് അടുത്ത മാസങ്ങളിലും കൂടുതല്‍ സേനകളെ ഇറക്കാനും പദ്ധതി തയ്യാറാകുന്നുണ്ട്. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഇരു അയര്‍ലന്‍ഡുകള്‍ക്കും പൊതുവായ സഞ്ചാര സ്വതന്ദ്ര്യം ലഭിക്കുന്ന പ്രദേശങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

വടക്ക് ഡി യു പി സര്‍ക്കാരും ബോര്‍ഡര്‍ പ്രദേശങ്ങളില്‍ കൂടുതല്‍ നിരീക്ഷണംനടത്താന്‍ സേനകളെ വിന്യസിച്ചിരുന്നു. ബ്രെക്‌സിറ്റ് കടുത്താല്‍ കര അതിര്‍ത്തി മാത്രമല്ല വ്യോമ, നാവിക അതിര്‍ത്തികളിലും പ്രവേശിക്കാന്‍ ഇരു അയര്‍ലണ്ടുകാര്‍ക്കും കഴഞ്ഞേക്കില്ല. പുതിയ യു കെ പ്രധാനമത്രി ബോറിസ് ജോണ്‍സണ്‍ കടുത്ത ബ്രെക്‌സിറ്റ് അനുഭാവി ആയതിനാല്‍ വടക്കു – തെക്കു ബന്ധങ്ങളെ ബ്രെക്‌സിറ്റ് കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

Share this news

Leave a Reply

%d bloggers like this: