ഡബ്ല്യൂ.എം.സി പത്താമത് ‘നൃത്താഞ്ജലി & കലോത്സവം’ നവംബര്‍ 1,2 തീയതികളില്‍; റെജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പത്താമത് ‘നൃത്താഞ്ജലി & കലോത്സവം’-ന്റെ റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ നവംബര്‍ 1,2 (വെള്ളി, ശനി) തിയ്യതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തില്‍ അയര്‍ലന്‍ഡിന് പുറത്തുള്ള മത്സരാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ട്. ഡബ്ല്യൂ.എം.സി ട്രെഷറര്‍ ജോര്‍ഡി തോമസാണ് ഈ വര്‍ഷത്തെ നൃത്താഞ്ജലി & കലോത്സവം കോഡിനേറ്റര്‍.

രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍ 20 – ആണ്.
രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ

www.nrithanjali.com

ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക;

സബ്-ജൂനിയര്‍ ( ഏഴ് വയസ് വരെ, 2012 നവംബര്‍ 1 -നോ അതിനു ശേഷമോ ജനിച്ചവര്‍)

വെള്ളി, 1 നവംബര്‍
കളറിംഗ്
സിനിമാറ്റിക് ഡാന്‍സ്
സംഘ നൃത്തം
ഫാന്‍സി ഡ്രസ്സ്

ശനി, 2 നവംബര്‍
ആക്ഷന്‍ സോങ്
കരോക്കേ ഗാനാലാപനം ( Karaoke song)
കഥ പറച്ചില്‍ (Story telling )
കീബോര്‍ഡ് ( Instrument – Keyboard)

ജൂനിയര്‍ ( ഏഴ് മുതല്‍ 11 വയസ് വരെ.2008 നവംബര്‍ 1-നും 2012 ഒക്ടോബര്‍ 31 -നും ഇടയില്‍ ജനിച്ചവര്‍ )

വെള്ളി, 1 നവംബര്‍
കളറിംഗ്
പെന്‍സില്‍ ഡ്രോയിങ്
സിനിമാറ്റിക് ഡാന്‍സ്
നാടോടി നൃത്തം
ഐറിഷ് ഡാന്‍സ്

സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)

ശനി, 2 നവംബര്‍
ഫാന്‍സി ഡ്രസ്സ് പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോര്‍ഡ് ( Instrument – Keyboard)
മോണോ ആക്ട്
സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

സീനിയര്‍ ( 11 മുതല്‍ 18 വയസ് വരെ.2001 നവംബര്‍ 1-നും 2008 ഒക്ടോബര്‍ 31 -നും ഇടയില്‍ ജനിച്ചവര്‍ )

വെള്ളി, 1 നവംബര്‍
വാട്ടര്‍ കളര്‍
പെയിന്റിംഗ്
പെന്‍സില്‍ ഡ്രോയിങ്
സിനിമാറ്റിക് ഡാന്‍സ്
നാടോടി നൃത്തം
ഐറിഷ് ഡാന്‍സ്
സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)

ശനി, 2 നവംബര്‍

ഫാന്‍സി ഡ്രസ്സ്
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം
കരോക്കേ ഗാനാലാപനം ( Karaoke song)
കീബോര്‍ഡ് ( Instrument – Keyboard)
മോണോ ആക്ട്
സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, ഇവയെല്ലാം നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: