ഗാന്ധിയെ സ്വകാര്യവത്കരിക്കുന്ന ഹിന്ദി ലോബിയിയോട് ഒരുകാര്യം; ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ വായിച്ചതും പഠിച്ചതും ഞങ്ങള്‍ മലയാളികള്‍

ന്യൂഡല്‍ഹി : രാജ്യം രാഷ്ട്രപിതാവിന്റെ 150 ജന്മദിനത്തിലേക്ക് കടക്കുബോള്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാള ഭാഷ. ഗാന്ധി എന്ന ആദര്‍ശ വ്യക്തിത്വത്തെ പഠിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമത് കേരളം. ഈ അവസരത്തില്‍ മലയാളികള്‍ക്ക് പ്രത്യേകമായി അഭിമാനിക്കാനും വകയുണ്ട്. സാക്ഷരതയില്‍ മാത്രമല്ല ഗാന്ധി വായനയിലും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളേയും കടത്തി വെട്ടിയിരിക്കുകയാണ് കേരളം. ജന്മദേശം ഗുജറാത്ത് ആണെങ്കിലും ഗാന്ധിജിയുടെ ആത്മകഥ ഏറ്റവും അധികം വായിച്ചിരിക്കുന്നത് മലയാളത്തിലാണ്. ഹിന്ദി ഭാഷയെയും, ഹിന്ദിക്ക് കൂടുതല്‍ പ്രചാരണം നടത്തുന്നവര്‍ക്കും ഒരിക്കലും നേടാന്‍ കഴിയാത്ത റെക്കോര്‍ഡ് തന്നെയാണ് മലയാളം സ്വന്തമാക്കിയിരിക്കുന്നത്

ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന പുസ്തകം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമാണ്. ഗാന്ധിയുടെ മാതൃഭാഷയായ ഗുജറാത്തിയും ഹിന്ദിയും പോലും മലയാളത്തിന് പിറകിലാണ്. എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’യുടെ മലയാള പരിഭാഷ ഇതുവരെ 8.24 ലക്ഷം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുളളതും ദക്ഷിണേന്ത്യന്‍ ഭാഷ തന്നെ. മലയാളത്തിന് പിറകിലായി 7.35 ലക്ഷം കോപ്പികളുമായി തമിഴാണ് രണ്ടാമത്. ഗുജറാത്തിയില്‍ 6.71 ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. 1927ല്‍ ആദ്യമായി പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് ഗുജറാത്തിയിലാണ്.

ഹിന്ദിയില്‍ ഇതുവരെ 6.63 ലക്ഷം കോപ്പികളാണ് വിറ്റിരിക്കുന്നത്. ഗാന്ധിജിയുടെ ആത്മകഥ ഏറ്റവും കൂടുതല്‍ വിറ്റ് പോയിരിക്കുന്നത് പക്ഷേ ഇന്ത്യന്‍ ഭാഷകളിലല്ല. ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ കോപ്പികള്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കപ്പെട്ടത്. 20.98 ലക്ഷം കോപ്പികള്‍. ഗുജറാത്തിലെ നവജീവന്‍ ട്രസ്റ്റാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’ പ്രസാധകര്‍. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വായനാ ശീലവുമാണ് മലയാളം മുന്നിലെത്താനുളള കാരണമെന്ന് നവജീവന്‍ ട്രസ്ററ് അംഗം വിവേക് ദേശായി അഭിപ്രായപ്പെട്ടു.

ഗാന്ധിയെ ഓരോ പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്താക്കാന്‍ മുന്നണികള്‍ പോരാടുബോള്‍ ഗാന്ധിയെ ഏറ്റവും കൂടുതല്‍ അറിഞ്ഞത് മലയാളികള്‍ തന്നെയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഒരുകാലത്ത് സ്വാതന്ത്ര സമരങ്ങള്‍ സജീവമായപ്പോള്‍ 5 തവണ ഗാന്ധി കേരള സന്ദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആവേശം മൂത്ത് തന്റെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ പോലും രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ട കൗമദി ടീച്ചര്‍മാരുടെ നാടിന് ലഭിച്ച ഒരു ആദരവ് കൂടിയാണ് ഈ റെക്കോര്‍ഡ്

Share this news

Leave a Reply

%d bloggers like this: