ലോറെന്‍സോ കൊടുംകാറ്റ്; 6 കൗണ്ടികള്‍ക്ക് ഓറഞ്ച് വാണിങ്; ശക്തമായ പേമാരി ഉണ്ടാകുമെന്ന് അറിയിപ്പ്

ഡബ്ലിന്‍: അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ലോറന്‍സോ കൊടുംകാറ്റ് ഐറിഷ് തീരത്തേയ്ക്ക് എത്തുമ്പോള്‍ തീവ്രത കുറഞ്ഞേക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. എന്നാല്‍ കാറ്റ് ശക്തമായ പേമാരിയ്ക്ക് വഴിമാറുമെന്നും കലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി. രാജ്യവ്യാപകമായി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്‍നാശം വിതച്ചേക്കുമെന്ന് സൂചനയുള്ള കാറ്റിന്റെ ശക്തി ക്ഷയിച്ചതോടെ അയര്‍ലന്‍ഡിന് മേല്‍ വലിയ ആപത്തുണ്ടാവില്ലെന്നാണ് പ്രതീക്ഷ.6 കൗണ്ടികള്‍ക്കാണ് അതീവ ജാഗ്രത നിര്‍ദേശമുള്ളത്. നാളെ വൈകുന്നേരം 6 മണിമുതല്‍ വെള്ളിയാഴ്ച 3 മണിവരെയാണ് ജാഗ്രത നിര്‍ദേശം.

ഗാല്‍വെ, കെറി, മായോ, ക്ലെയര്‍, കോര്‍ക്ക്, ലീമെറിക്ക് കൗണ്ടികളില്‍ ആണ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചത്. എങ്കിലും 130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. കടന്നുവരുന്നതിനനുസരിച്ച് ലോറെന്‍സോ ദുര്‍ബലമായതാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ നിരീക്ഷണം. എങ്കിലും രാജ്യത്ത് തീരപ്രദേശങ്ങളില്‍ വലിയ വെല്ലുവിളിതെന്നെയാണ് ലോറെന്‍സോ ഉയര്‍ത്തുന്നത്. ഈ സമയത്ത് കടലിനടുത്ത് സെല്‍ഫി എടുക്കുന്ന പ്രവണത പാടില്ലെന്നും നിര്‍ദേശമുണ്ട്. കടല്‍ പ്രക്ഷുബധമാകുകയും, ഉയര്‍ന്നതിരമാലകളും ഉണ്ടാകുമെന്നതിനാല്‍ കഴിവതും മുന്നറിയിപ്പ് സമയത്ത് യാത്ര പരമാവധി ഒഴിവാക്കാനും കലാവസ്ഥാകേന്ദ്രങ്ങള്‍ നിര്‍ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: