ഒരു മണിക്കൂറിനുള്ളില്‍ സ്റ്റോം ലോറെന്‍സോ അയര്‍ലണ്ടില്‍ ആഞ്ഞടിക്കും

ഡബ്ലിന്‍: ലോറെന്‍സോയുടെ വരവറിയിച്ച് അയര്‍ലണ്ടു തീരങ്ങളില്‍ കാറ്റിന്റെ ശക്തി കൂടിവരുന്നതായി കാലാവസ്ഥാകേന്ദ്രങ്ങള്‍.100 മുതല്‍ 150 കിലോമിറ്റര്‍ വേഗതയില്‍ കാറ്റ് അടിച്ചേക്കുമെന്നാണ് മുന്നറിയിപ്. രാജ്യവായ്പകമായി യെല്ലോ വാര്‍ണിംഗും, കാറ്റ് കടന്നുവരുന്ന 6 കൗണ്ടികള്‍ക്ക് ഓറഞ്ച് അലെര്‍ട്ടുമാണ് നിലവിലുള്ളത്. നഷന എമര്‍ജന്‍സി കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ കീഴില്‍ എല്ലാ വിധ അടിയന്തര സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

സുരക്ഷിതമായ കെട്ടിടങ്ങളില്‍ നിന്നും ആരും പുറത്തിറങ്ങരുത് എന്നും അറിയിപ്പുണ്ട്. മുന്നറിയിപ്പ് പ്രദേശങ്ങളില്‍ കൗന്റികൗണ്‌സിലുകളും പൊതുജങ്ങള്‍ക്കു ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 6 മണിക്ക് ശേഷം ഡ്രൈവ് ചെയ്യുന്നതും അപകടകരമാണെന്നും അറിയിപ്പുണ്ട്. എല്ലാ സര്‍ക്കാര്‍ – സന്നദ്ധ സേവന സംഘടനകളുടെയും സഹകരണത്തോടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.

തെരുവോരങ്ങളില്‍ കഴിയുന്നവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത കുറയുമെന്നാണ് കണക്കാക്കുന്നതെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് തെന്നെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മുന്നറിയിപ്പ് സമയങ്ങളില്‍ തീരപ്രദേശത്തങ്ങളിലൂടെയുള്ള യാത്ര വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അറിയിപ്പുണ്ട്. കാറ്റിനൊപ്പം കനത്തമഴയും ഉണ്ടാകുമെന്നും കലാവസ്ഥ അറിയിപ്പില്‍ പറയുന്നു .

Share this news

Leave a Reply

%d bloggers like this: