തുടര്‍ച്ചയായ ഭീകരാക്രമണത്തിന് ശേഷം പാരിസിനെ നടുക്കിയ കത്തിക്കുത്തിന്റെ വിശദാംശങ്ങള്‍ തേടി അന്വേഷണം

പാരീസ്: നടുറോഡില്‍ കത്തി കൊണ്ട് കുത്തിയും, വെടിയുതിര്‍ത്തും, ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് കയറ്റിയും ഭീകരരുടെ ക്രൂരതകള്‍ക്ക് വേദിയായിട്ടുണ്ട് പാരീസ് നഗരം. എന്നാല്‍ ഇന്നലെ പാരിസിലെ പോലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ അക്രമി കുത്തി കൊലപ്പെടുത്തിയത് 4 പോലീസുകാരെയാണ്.

പാരീസിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. വിനോദസഞ്ചാരികള്‍ അധികമായി എത്താറുള്ള സ്ഥലമാണിത്. വാര്‍ത്ത പുറത്തുവന്നതോടെ ഭീകരാക്രമണമാണെന്ന് ഭയന്ന് സമീപത്തുള്ള മെട്രോ സ്റ്റേഷനും, നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നോട്രേ- ഡെയില്‍ കത്തീഡ്രലും അടച്ചിട്ടിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ഫ്രാന്‍സിലെ ഇന്റീരിയര്‍ മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റെനെര്‍ വിദേശ സന്ദര്‍ശനം റദ്ദാക്കി സംഭവസ്ഥലം സന്ദര്‍ശിക്കാനായി എത്തി. എന്നാല്‍ മറ്റൊരു വസ്തുത അക്രമി ഇതേ പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു എന്നതാണ്. ജോലി സ്ഥലത്തെ തര്‍ക്കമാണോ ആക്രമണത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. അക്രമത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ? എന്നും അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണത്തിന് തുല്യമായ രീതിയില്‍ ഉണ്ടായ സംഭവത്തില്‍ നഗരത്തിന്റെ നടുക്കം വിട്ടുമാറിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Share this news

Leave a Reply

%d bloggers like this: