പ്രളയ ദുരിതാശ്വാസം; ഇത്തവണയും കേരളത്തെ തഴഞ്ഞ് കേന്ദ്രം

തിരുവനന്തപുരം : ബി ജെ പി യും, അനുബന്ധ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാങ്ങളില്‍ പ്രളയ ദുരിതാശ്വാസം എത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്തവണയും കേരളത്തെ അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനൊപ്പം പ്രളയം ബാധിച്ച ബിഹാറിനും കര്‍ണാടകയ്ക്കും ആഭ്യമന്ത്രാലയം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 1813.75 കോടിയാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നത്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങനങ്ങളാണ് ഇവ രണ്ടും.

കഴിഞ്ഞ വര്‍ഷവും കേരളത്തിലെ പ്രളയ സാഹചര്യം പ്രധാനമന്ത്രി നേരിട്ട് കണ്ടിരുന്നു. ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ടെത്തുകയും ചെയ്തിരുന്നു. ബിഹാറിന് 1,200 കോടിയും കര്‍ണാടകത്തിന് 400 കോടിയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി കര്‍ണാടകയും ബിഹാറും കേന്ദ്രത്തെ സമീപിച്ചിരുന്നു. 2019-20 വര്‍ഷത്തേക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതം മുന്‍കൂട്ടി നല്‍കണമെന്നും ബിഹാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ബിഹാറിന് രണ്ടാം ഗഡുവും മുന്‍കൂട്ടി ആഭ്യന്തര മന്ത്രി നല്‍കി. എന്നാല്‍ കേരളത്തിന്റെ ആവശ്യം പാടെ അവഗണിച്ചിരക്കുകയാണ് കേന്ദ്ര മന്ത്രി അമിത് ഷാ. രണ്ടാം പ്രളയം നാശം വിതച്ച സംസ്ഥാനത്തിന് 2101.9 കോടിയുടെ സഹായം അത്യാവശ്യമാണെന്ന് നേരത്തേ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ആദ്യ ഘട്ടത്തില്‍ വെറും 600 കോടി രൂപയുടെ സഹായം മാത്രമായിരുന്നു കേരളത്തിന് പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസഹായം തേടുന്നതില്‍ നിന്ന് കേരളത്തെ വിലക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ 20000 കോടിയുടെ നഷ്ടം ആയിരുന്നു ആദ്യ പ്രളയ കാലത്ത് പ്രാഥമികമായി കണക്കാക്കിയത്.

Share this news

Leave a Reply

%d bloggers like this: