വര്‍ക്കല പാരിപ്പള്ളിയില്‍ 4 വയസുകാരിയുടെ മരണകാരണം മര്‍ദ്ദനംഏറ്റ് അല്ലെന്ന് പോലീസ്

വര്‍ക്കല: കഴിഞ്ഞ ദിവസം 4 വയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ മരണകാരണം മര്‍ദ്ദനം ഏറ്റതുകൊണ്ട് അല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരത്തില്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയുടെ മരണം അമ്മയുടെ അടിയേറ്റത് മൂലമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ശരീരത്തില്‍ അടിയുടെ പാടുകളുണ്ടെങ്കിലും അവ സാരമുള്ളതല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കട്ടിയ്ക്ക് ഗുരുതരമായ മെനിഞ്ചെറ്റിസും ന്യൂമോണിയയും ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വായില്‍ നിന്നു രക്തം വന്നത് രോഗത്തിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയും ചെയ്തു. അതേസമയം, കുട്ടിയെ തല്ലിയതിന് അമ്മ രമ്യയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

വര്‍ക്കല പാരിപ്പള്ളിയിലെ മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ എന്ന നാലുവയസ്സുകാരി ആണ് മരണമടഞ്ഞത്. രോഗത്തെത്തുടര്‍ന്ന് കുട്ടി ഭക്ഷണം കഴിക്കാതിരുന്നിരുന്നു. ഇതിന് കുട്ടിയെ തല്ലിയെന്ന് അമ്മ പറഞ്ഞെന്ന് പിതൃസഹോദരി പൊലീസിനോട് പറഞ്ഞിരുന്നു. മാധ്യമങ്ങളോടും അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ മരണത്തെക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ശക്തമാവുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: