സര്‍ഗാത്മകമായ കഴിവുണ്ടോ? പ്രതിഭകള്‍ക്ക് അവസരം തുറന്നിട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

കൊച്ചി : ഭാവന സമ്പുഷ്ടമായ തലച്ചോറുണ്ടോ? അത്തരക്കാരെ തേടുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പ്രതിഭകളെ ക്ഷണിച്ചു കൊണ്ട് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. തലയില്‍ എഴുത്തുണ്ടോ എന്ന ക്യാപ്ഷനോടൊയാണ് തന്റെ പുതിയ സംരംഭത്തെ കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തിരക്കഥയേ, പരസ്യമോ, വെബ് സീരീസോ ആകട്ടെ. അത് സീനാക്കി സംഭാഷണം സഹിതം info@earthandairfilms.com എന്ന ഈ മെയില്‍ ഐഡിലേയ്ക്ക് എഴുതി അയക്കാനും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി.എ ശ്രീകുമാര്‍ മേനോന്‍ നയിക്കുന്ന എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചര്‍ സ്റ്റുഡിയോയിലേക്കാണ് പുതിയ പ്രതിഭകളെ സ്വാഗതം ചെയ്യുന്നത്. ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്. പരസ്യ നിര്‍മ്മാണ കലയിലൂടെ സിനിമയിലെത്തിയ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. ഓടിയെന്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലൂടെ ആയിരുന്നു സംവിധാനരംഗത്തേക്കുള്ള അരങ്ങേറ്റം. ശ്രീകുമാര്‍ മേനോന്റെ പരസ്യങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: