തെക്കന്‍ ഏഷ്യയില്‍ അതിവേഗം വളരുന്ന രാജ്യം ബംഗ്‌ളാദേശ് ; റിപ്പോര്‍ട്ട് പുറത്തുവിട്ട് എ ഡി ബി

ധാക്ക : ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലെന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക്. ‘ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്ലുക്ക് 2019’ എന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ബംഗ്ലാദേശ് നടത്തിയിരിക്കുന്ന നിശ്ശബ്ദമായ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 2016 മുതല്‍ 2018 വരെയുള്ള കാലയളവിലെ വളര്‍ച്ചാനിരക്കുകളാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പരിശോധനയ്‌ക്കെടുത്തത്. 2016ല്‍ 8.2 ശതമാനത്തില്‍ നിന്നിരുന്ന ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2017ല്‍ കുത്തനെ ഇടിഞ്ഞ് 7.2 ശതമാനത്തിലെത്തി. 2018ല്‍ ഇത് 7.0 ശതമാനത്തിലെത്തി. ഈ നില കുറെക്കാലത്തേക്ക് തുടരുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

2019ല്‍ 7.2 ശതമാനമായിരിക്കും ജിഡിപി വളര്‍ച്ചാ നിരക്കെന്നാണ് പ്രവചനം. ഇത് 2020ല്‍ ചെറിയ തോതില്‍ ഉയര്‍ന്ന് 7.3 ശതമാനത്തിലെത്തിയേക്കും. അതെസമയം ബംഗ്ലാദേശിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.1 ശതമാനത്തില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് 7.9 ശതമാനത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. വരുംവര്‍ഷങ്ങളിലും ഇതേ വളര്‍ച്ചാഗതി തുടരാന്‍ രാജ്യത്തിന് സാധിക്കും. 2016ല്‍ 7.1 ശതമാനമായിരുന്നു ബംഗ്ലാദേശിന്റെ വളര്‍ച്ചാനിരക്ക്. 2017ല്‍ ഇത് 7.3 ശതമാനത്തിലേക്ക് വളര്‍ന്നു. 2018ല്‍ ഇത് 7.9 ശതമാനത്തിലെത്തി.

2019ലും 2020ലും വളര്‍ച്ചാനിരക്ക് 8 ശതമാനത്തിലെത്തിക്കാന്‍ സാധിക്കും ഈ രാജ്യത്തിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുമായി താരതമ്യം ചെയുമ്പോള്‍ സാധ്യതകള്‍ കുറഞ്ഞ ബഗ്ലാദേശിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ പകിട്ട് അല്പം താഴ്ത്തിയിരിക്കുകയാണ്. ദക്ഷിണേഷ്യയില്‍ ജിഡിപി വളര്‍ച്ചാനിരക്കില്‍ ബംഗ്ലാദേശ് ഒന്നാമത് വരുമ്പോള്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണ് വരുന്നത്. മൂന്നാംസ്ഥാനത്ത് പാകിസ്താനും നാലാംസ്ഥാനത്ത് ശ്രീലങ്കയും വരുന്നു

Share this news

Leave a Reply

%d bloggers like this: