3 ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചിപ്പിക്കാന്‍ 11 താലിബാന്‍ തീവ്രവാദികളെ വിട്ടുനല്‍കേണ്ടി വന്നു…

തീവ്രവാദികളെ വിട്ടുനല്‍കിയതിനു പകരമായി അഫ്ഗാന്‍ താലിബാന്‍ പിടിച്ചുവെച്ചിരുന്ന മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ്സിന്റെ പ്രത്യേക പ്രതിനിധിയായി താലിബാനുമായി ചര്‍ച്ച നടത്തുന്ന സല്‍മായി ഖലില്‍സാദിന്റെ ഇടപെടലുകളുടെ ഫലമായാണ് എന്‍ജിനീയര്‍മാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. പതിനൊന്ന് താലിബാന്‍ തീവ്രവാദികളെ വിട്ടു നല്‍കേണ്ടി വന്നതായാണ് വിവരം.

2018 മുതല്‍ താലിബാന്റെ കസ്റ്റഡിയിലാണ് ഈ എന്‍ജിനീയര്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ താലിബാന്റെ പ്രമുഖ നേതാക്കളായ ഷെയ്ഖ് അബ്ദുള്‍ റഹീം, മൗലവി അബ്ദുര്‍ റഷീദ് എന്നിവരും മോചിപ്പിക്കപ്പെട്ട തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുന്നതായാണ് വിവരം. യുഎസ്സിന്റെ അധിനിവേശം നടക്കുന്നതിനു മുമ്പത്തെ താലിബാന്‍ ഭരണകാലത്ത് കുനാര്‍, നിമ്രോസ് എന്നീ പ്രവിശ്യകളുടെ ഗവര്‍ണര്‍മാരായിരുന്നു ഇരുവരും. ഒക്ടോബര്‍ ആറാംതിയ്യതിയാണ് കൈമാറ്റം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: