ടയറുകളിലെ നിര്‍മ്മാണ പിഴവ് അയര്‍ലണ്ടില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിര്‍മ്മാണ പിഴവ് കാരണം ടയറുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. റോഡ് സുരക്ഷാ അതോറിറ്റിയും ഐറിഷ് ടയര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും ടയറുകളിലെ ഈ പിഴവ് രാജ്യത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി മുന്നറിപ്പ് നല്‍കുന്നു. വര്‍ഷത്തില്‍ 14 റോഡ് മരണങ്ങള്‍ക്ക് ടയറുകളിലെ പിഴവ് കരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ശൈത്യകാലത്താണ് കൂടുതലും ടയറുകള്‍ അപകടക്കെണികളാകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ടയറും, റോഡും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ടയറുകളിലെ നിര്‍മ്മാണ പിഴവ് കരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ വലിയൊരു ശതമാനവും സംഭവിക്കുന്നത്. ഓരോ മാസവും രാജ്യത്ത് 8500 വാഹനങ്ങളിലെ ടയറുകളില്‍ ഈ പ്രശ്‌നം കണ്ടെത്തിയതായും റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.

ഈ അപകടാവസ്ഥ തിരിച്ചറിഞ്ഞ് കൃത്യമായ ഇടവേളകളില്‍ ടയറുകള്‍ പരിശോധിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ടയര്‍ പരിശോധന നടത്തുന്നതിലൂടെ വാഹനത്തിന്റെ വേഗത നിയന്ത്രിച്ച് ഒരളവുവരെ അപകടനിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന് നാഷണല്‍ റോഡ് പോലീസിംഗ് ബ്യുറോയും അറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: