കാര്‍ബണ്‍ ടാക്‌സ്; അയര്‍ലണ്ടില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നു…

ഡബ്ലിന്‍: ഈ ബഡ്ജറ്റില്‍ കാര്‍ബണ്‍ നികുതി വര്‍ദ്ധനവ് പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോഹി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഈ നികുതി വര്‍ദ്ധനവ് ഐറിഷ് ജീവിതത്തിന്റെ സകല മേഖലകളിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. പ്രത്യക്ഷത്തില്‍ തന്നെ ഈ നികുതി പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തി. അതുപോലെ വീടുകളിലെ ഇന്ധന ആവശ്യങ്ങളെയും കാര്‍ബണ്‍ നികുതി കാര്യമായി തന്നെ ബാധിക്കും.

ശൈത്യകാലം അടുത്തുവരുന്നതോടെ വീടുകളില്‍ ഹീറ്റിങ് ഫ്യുവലിന്റെ ആവശ്യകത വര്‍ധിക്കും. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള കാറുകള്‍ക്കും കാര്‍ബണ്‍ നികുതി ബാധകമാണ്. അയര്‍ലണ്ടില്‍ പുതുതായി രെജിസ്റ്റര്‍ ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് അവ പുറത്തുവിടുന്ന വിഷ വാതകങ്ങളുടെ അടിസ്ഥാനത്തിലുള്ള നികുതിയും ഈടാക്കും.

അയര്‍ലണ്ടില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അയര്‍ലണ്ടും കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകുന്ന എല്ലാ ഊര്‍ജ്ജ സ്രോതസ്സുകളെയും ഈ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. കാര്‍ബണ്‍ ടാക്‌സ് അയര്‍ലണ്ടിലെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും വില വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: