അയര്‍ലണ്ടിലെ തൊഴിലിടങ്ങളില്‍ ഇ-സിഗരറ്റിന്റെ നിരോധനം ഏര്‍പ്പെടുത്തിയേക്കും…

ഡബ്ലിന്‍: രാജ്യത്തെ വര്‍ധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപയോഗത്തിന് തടയിടാനൊരുങ്ങുന്നു. തൊഴിലിടങ്ങളില്‍ നിരോധനം ആവശ്യപ്പെട്ട് ഫിയനാഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനാണ് രംഗത്തെത്തിയത്. സമീപകാലത്തായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഇ-സിഗരറ്റ് നിരോധിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി നിയമ നിര്‍മ്മാണം നടത്തണമെന്നും മൈക്കിള്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു.

യു.എസ്സില്‍ 48 സ്റ്റേറ്റുകളിലായി ഇ-സിഗരറ്റ് ഉപയോഗത്തിലൂടെ 19 മരണങ്ങളും 1000 രോഗബാധയും സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അയര്‍ലണ്ടില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇതിന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചത്. ഐറിഷ് ക്യാമ്പസ്സുകളിലും നിരോധനം ആവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ തൊഴിലിടങ്ങളിലും ഇ-സിഗരറ്റിന്റെ നിരോധനം ഏര്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നാണ് മന്ത്രി ലിയോ വര്‍ധകര്‍ ഫിയാന ഫോളിന്റെ ഈ ആവശ്യത്തോട് പ്രതികരിച്ചത്.

അയര്‍ലണ്ടില്‍ ഇതുവരെ ഇ-സിഗരറ്റുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി വര്‍ധകര്‍ മൈക്കിള്‍ മാര്‍ട്ടിന് മറുപടി നല്‍കിയത്. എന്നാല്‍ അടിയന്തിര സാഹചര്യം വന്നശേഷം മാത്രം നിരോധനം ഏര്‍പ്പെടുത്തുന്ന രീതി ശരിയല്ലെന്നാണ് മൈക്കിള്‍ മാര്‍ട്ടിന് വാര്‍ദ്ക്കറിന്റെ അഭിപ്രായത്തിന് മറുപടി നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: