മരട് ഫ്‌ലാറ്റ്: സര്‍ക്കാര്‍ നിയമിച്ച നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ ചെലവും ബില്‍ഡര്‍മാര്‍ വഹിക്കണമെന്ന് ഉത്തരവ്; പൊളിക്കല്‍ ക്രിസ്തുമസ് അവധിക്കാലത്ത്…

മരട് ഫ്ളാറ്റ് വിഷയത്തില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ നിയമിച്ച നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ ചെലവും ബില്‍ഡര്‍മാര്‍ വഹിക്കണമെന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. അനുബന്ധ സ്റ്റാഫിനെ അനുവദിച്ചുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് 16 സ്റ്റാഫിനെയാണ് അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ഫ്ളാറ്റ് നിര്‍മ്മാണ കമ്പനി ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസും മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫും മുന്‍ ജൂനിയര്‍ പിഇ സൂപ്രണ്ട് ജോസഫുമാണ് അറസ്റ്റിലായത്.

ക്രിസ്തുമസ് അവധിക്കാലത്ത് ഫ്ളാറ്റുകള്‍ പൊളിക്കാനാണ് പുതിയ നീക്കമെന്ന് അറിയുന്നു. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന്റെയും ഗതാഗത നിയന്ത്രണത്തിന്റെയും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനാണ് ഈ നീക്കമെന്ന് അറിയുന്നു. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സമയപ്രകാരം ജനുവരി ഒമ്പതിന് മുമ്പ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: