ജോണ്‍സന്റെ ബ്രെക്‌സിറ്റ് ഡീല്‍ തള്ളി വടക്കന്‍ അയര്‍ലന്‍ഡ്; ഡിയുപിക്ക് 10 എംപിമാര്‍ ഉള്ളത് മറക്കരുതെന്ന് ബോറിസിനോട് ആര്‍ലീന്‍ ഫോസ്റ്റര്‍…

ബെല്‍ഫാസ്റ്റ്: ബോറിസിനെതിരെ ശക്തമായ ഭീഷണിയുമായി വടക്കന്‍ അയര്‍ലണ്ടിലെ ഡിയുപി പാര്‍ട്ടി. ഒരുവിധം യൂണിയനുമായി ചര്‍ച്ച നടത്തി ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബോറിസ് ജോണ്‍സന്റെ തീരുമാനത്തിന് തിരിച്ചടി നല്‍കി വടക്കന്‍ അയര്‍ലന്‍ഡ്. ഡിയുപി ഒരു തരത്തിലും ബ്രെക്‌സിറ്റ് കരാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് 10 എംപിമാര്‍ ഉണ്ടെന്നും ഇവര്‍ പുതിയ കരാറിനെ അംഗീകരിക്കില്ലെന്നുമാണ് ഡിയുപിയുടെ ഭീഷണി.

വടക്കന്‍ അയര്‍ലന്‍ഡിന് ഭരണപരമായ ബാധ്യത ഉണ്ടാക്കുകയും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്ന കരാറാണ് നിലവില്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതെന്ന് ഡിയുപിയുടെ ഒരു എംപിയായ സമി വില്‍സണ്‍ പറയുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമുതല്‍ 4 വര്‍ഷം വരെ വടക്കന്‍ അയര്‍ലന്‍ഡിന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകാം. ഭൂരിപക്ഷത്തിന്റെ താത്പര്യമനുസരിച്ച് 8 വര്‍ഷം വരെ യു.കെയുടെയോ യുണിയനുമായോ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് ചേര്‍ന്ന് നില്‍ക്കാം. 2024-ല്‍ ഒരു ഹിത പരിശോധന നടത്തി യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യാം.

വടക്കന്‍ അയര്‍ലന്‍ഡ് നിയമപരമായി യു.കെയുടെ കസ്റ്റംസ് യൂണിയനിലും പ്രായോഗികമായി യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും ആയിരിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ ജോണ്‍സന്‍ പ്രഖ്യാപിച്ച ബ്രെക്‌സിറ്റ് വടക്കന്‍ അയര്‍ലന്‍ഡിന് വലിയ ഭാരങ്ങള്‍ ഏല്‍പ്പിക്കുന്നു എന്നാണ് ഡിയുപിയുടെ ആരോപണം. നിലവിലെ കരാറില്‍ വീണ്ടും മാറ്റം വേണമെന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആവശ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: